യുവാവിന്റെ കൈക്കുമ്പിളില്‍ നിന്ന് വെള്ളംകുടിച്ച് ചിമ്പാന്‍സി; ശേഷം കൈകള്‍ കഴുകികൊടുത്തു!

1 min read

വെള്ളം നല്‍കിയ മനുഷ്യന്റെ കൈകകള്‍ കഴുകി വൃത്തിയാക്കുന്ന ചിമ്പാന്‍സിയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
18 ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. ജിബ്രാന്‍ അല്‍കോസര്‍ എന്നയാളാണ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചത്.

വെള്ളക്കെട്ടിനരികില്‍ ഇരിക്കുന്ന ചിമ്പാന്‍സി ഫോട്ടോ എടുക്കാനായി നിന്ന യുവാവിനെ അടുത്തേക്ക് ക്ഷണിച്ചു. ഫോട്ടോഗ്രാഫറുടെ മുഖത്തേക്കു നോക്കിയശേഷം കൈപിടിച്ച് ഇരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് യുവാവിന്റെ രണ്ടുകൈകകളും ചേര്‍ത്തുപിടിച്ച് അതില്‍ വെള്ളം കോരിയെടുത്ത് ചിമ്പാന്‍സി കുടിച്ചു. മതിയാവോളം കൈകുമ്പിളില്‍ നിന്ന് വെള്ളംകുടിച്ച ശേഷം ചിമ്പാന്‍സി ആ കൈകള്‍ വൃത്തിയാക്കി കൊടുക്കുകയായിരുന്നു. ഫോട്ടോഗ്രാഫറുടെ ഇരുകൈകളും വെള്ളത്തില്‍ കഴുകുന്ന രംഗം കാണുമ്പോള്‍ മനുഷ്യര്‍ ഭക്ഷണം കഴിച്ചശേഷം കൈകള്‍ കഴുകുന്നതിനെ അനുസ്മരിപ്പിക്കുന്നു. ചില സമയങ്ങളില്‍ മനുഷ്യരേക്കാള്‍ മാന്യന്മാരാണ് മൃഗങ്ങളെന്ന് ഈ വിഡിയോ കാണുമ്പോള്‍ തോന്നുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

https://www.instagram.com/reel/Cu7NR1HO02V/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==

Related posts:

Leave a Reply

Your email address will not be published.