പട്ടിക ജാതിക്കാരെ സര്‍ക്കാര്‍ വഞ്ചിക്കുന്നു : ബിജെപി
1 min readതിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ കേരളത്തിലെ പട്ടിക വിഭാഗ ജനതയോട് കടുത്ത അവഗണനയും വഞ്ചനയുമാണ് കാണിക്കുന്നതെന്നു ബിജെപി. ഇടതു സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടികജാതി മോര്‍ച്ച സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ്ണ പട്ടികജാതി മോര്‍ച്ച പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ഉത്ഘാടനം ചെയ്ത് സംസാരിച്ചു.
പിണറായി സര്‍ക്കാര്‍ ഏഴാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ പട്ടികജാതി ജനതയുടെ പുരോഗതിക്കു വേണ്ടി ക്രിയാത്മകമായി യാതൊന്നും നടപ്പിലാക്കിയിട്ടില്ല. പട്ടികജാതി വികസന നയം പോലും പ്രഖ്യാപിക്കാത്ത സര്‍ക്കാരാണിത്. രാജ്യത്തു പട്ടികജാതിക്കാര്‍ക്ക് നേരെ ഏറ്റവും അധികം കൊലപാതകങ്ങളും അതിക്രമങ്ങളും പീഡനങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ദളിതരെ തല്ലി കൊല്ലുന്ന ഒന്നാം നമ്പര്‍ സംസ്ഥാനമായി കേരളം മാറി. പട്ടികജാതിക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല. പട്ടികജാതി വര്‍ഗ അതിക്രമനിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കാത്ത സംസ്ഥാന മാണ് കേരളം. പട്ടികജാതിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപെട്ടു. പട്ടികജാതി ക്ഷേമ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടും അഴിമതിയും നടക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പട്ടികജാതി വികസന ഫണ്ട് കേരളത്തില്‍ വകമാറ്റി ചിലവഴിക്കുന്നു. സര്‍ക്കാര്‍ ജോലികളില്‍ സംവരണതത്വം അട്ടിമറിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പൊതുമേഖല സ്ഥാപനങ്ങളിലും സിപിഎം കേഡര്‍മാരെ പിന്‍ വാതില്‍ നിയമനങ്ങള്‍ നടത്തുകയാണ്. ഭൂരഹിതരും ഭവന രഹിതരുമായ പട്ടികജാതിക്കാര്‍ക്ക് ഭൂമിയും വീടും നല്‍കുന്നതില്‍ ഇടതു സര്‍ക്കാര്‍ പരാജയപെട്ടു. പട്ടികജാതി ഭവന പദ്ധതി അട്ടിമറിക്കപ്പെട്ടു. പട്ടിക വിഭാഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും വിതരണം ചെയ്തിട്ടില്ല. പട്ടികജാതി വികസന വകുപ്പ് സമ്പൂര്‍ണ പരാജയമാണ്. സംസ്ഥാന ബജറ്റിലൂടെ പട്ടികജാതിക്കാരെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഭൂനികുതിയും കെട്ടിട നികുതിയും ഭൂരജിസ്‌ട്രെഷന്‍ നികുതിയും ഡീസല്‍ പെട്രോള്‍ സെസ് വര്‍ധിപ്പിച്ചത് വഴി പട്ടികജാതിക്കാരെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്തു പട്ടികവിഭാഗങ്ങള്‍ക്ക് വേണ്ടി അനുവദിച്ച ഫണ്ടിനെ കുറിച്ചും ചിലവഴിച്ച ഫണ്ടിനെ കുറിച്ചും അനുവദിച്ച പദ്ധതികള്‍ കുറിച്ചും നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും ധവള പത്രം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം എന്ന് പട്ടികജാതി മോര്‍ച്ച ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പട്ടികവിഭാഗങ്ങളോടുള്ള ജനദ്രോഹ നടപകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പട്ടികജാതി മോര്‍ച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി രതീഷ് മുളയറ മുഖ്യ പ്രഭാഷണം നടത്തി. പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ സ്വപ്നജിത്, വൈസ് പ്രസിഡന്റ് അഡ്വ വി സന്ദീപ് കുമാര്‍, സമിതി അംഗങ്ങളായ രമേശ് കൊച്ചുമുറി, മധസൂധനന്‍അഡ്വ സുനീഷ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ നേതാക്കളായ പാറയില്‍ മോഹനന്‍, മഹേഷ് കുര്യത്തി, നിഷാന്ത് വാഴയില, പ്രശാന്ത് വാഴയില, ഷാജി പാറശാല, ജിജുമോന്‍ മുളയറ, നേമം പ്രേമന്‍, സുനില്‍ കുമാര്‍, അജിത് വട്ടപ്പാറ മഞ്ജു, നിജു നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.