ജലാശയങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഭരണകൂടം നിഷ്‌ക്രിയം: സോബിന്‍ലാല്‍

1 min read

കോട്ടയം: പന്നഗം തോട്ടില്‍ അശാസ്ത്രീയമായി നിര്‍മിച്ച തടയണകള്‍ പ്രത്യക്ഷത്തില്‍ തോടിനെ കൊല്ലുന്നതിന് സമാനമാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി സോബിന്‍ ലാല്‍.

അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളില്‍ മഴ പെയ്താല്‍ പ്രളയ സമാനമായ രീതിയില്‍ പന്നഗം തോട് കരകവിയുന്ന സ്ഥിതിവിശേഷമാണ് നിലവില്‍.

വാഴൂര്‍, പള്ളിക്കത്തോട്, കൂരോപ്പട, അകലക്കുന്നം, അയര്‍ക്കുന്നം, കിടങ്ങൂര്‍ തുടങ്ങി ആറ് പഞ്ചായത്തുകളിലൂടെ ജലസമൃദ്ധമായി ഒഴുകിയിരുന്ന കേരള ത്തിലെ ഏറ്റവും വലിയ ശുദ്ധജലവാഹിനിയായിരുന്നു പന്നഗം.

എന്നാലിപ്പോള്‍ കൈയേറ്റവും മണ്ണിടിച്ചിലും ഒക്കെ കാരണം നശിച്ചു കിടക്കുകയാണ് പന്നഗം തോട്. ഇതില്‍ അശാസ്ത്രീയമായി നിര്‍മിച്ച തടയണകള്‍ എത്രയും വേഗത്തില്‍ പൊളിച്ചു കളഞ്ഞ് തോടിന്റെ സ്വാഭാവീകമായ ഒഴുക്ക് പുനഃസ്ഥാപിക്കണമെന്നും സോബിന്‍ ലാല്‍ ആവശ്യപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.