ഗോപിനാഥ് രവീന്ദ്രന്, ജാമിയ തന്നെയാണ് നല്ലത്… അങ്ങോട്ട് വിട്ടോ
1 min read
വിദ്യാഭ്യാസ വിചക്ഷണന്‍ ആയാല്‍ ഉളുപ്പ് തീരെ പാടില്ല എന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടോ. കേരള സര്‍ക്കാര്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ നിയമിക്കുന്നതില്‍ ഇടപെട്ടുവെന്നുപറഞ്ഞത് രാജ്യത്തെ പരമോന്നത നീതി പീഠമാണ്. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നല്കിയ പുനര്‍നിയമനം റദ്ദാക്കിയതും സുപ്രീംകോടതിയാണ്. എന്നിട്ടും സഖാവ് ഗോപിനാഥ് രവീന്ദ്രന് പറയുന്നു. ഞാനെന്റെ പഴയ ലാവണമായ ജാമിയ മില്ലിയയിലേക്ക് പോകുകയാണെന്ന്. അവിടത്തെ ചരിത്ര വിഭാഗത്തിലെ സ്ഥിരം ജോലിയില്‍ പ്രവേശിക്കുമത്രെ. ഗോപിനാഥ് രവീന്ദ്രന് അവിടെ നടത്തിയ വൃത്തികേടുകള്‍ കേരളം മുഴുവന്‍ കണ്ടതാണ്. ഇര്ഫാന് ഹബീബിനെ കൊണ്ടുവന്ന ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ വരെ ശ്രമിച്ചവരും അതിന് കൂട്ടുനിന്നവരുമൊക്കെയാണ് ഇവിടത്തെ വിദ്യാഭ്യാസ വിചക്ഷണര്‍. ഞാന്‍ പറഞ്ഞില്ലല്ലോ എന്നെ വിസിയാക്കാന്‍ എന്നാണ് ഗോപിനാഥ് രവീന്ദ്രന് ചോദിക്കുന്നത്. അധികാരത്തില്‍ അള്ളിപ്പിടിക്കാന്‍ എല്ലാ വിധ വൃത്തികേടുകളും കാണിച്ച് ഇപ്പോഴും മാന്യന് ചമയുകയാണ് ഇദ്ദേഹം.
ഇത്രും അധികാര കൊതി രാഷ്ട്രീയക്കാരില്‍ മാത്രമേ കാണുകളയുള്ളൂ. വൈസ്ചാന്‍സലര്‍ക്കും വകുപ്പ് മേധാവിക്കുമൊന്നും ഇതു പാടില്ല. ഗോപിനാഥ് രവീന്ദ്രന് നല്ലത് ഡല്‍ഹിയിലെ എ.കെജി ഭവനില്‍ ഒരു സീറ്റ് തരപ്പെടുത്തുന്നതാണ്.