മോദി പങ്കെടുക്കുക 140 റാലികളില്‍; കേരളത്തില്‍ വീണ്ടും വരും
1 min readബി.ജെ.പി ഗാവോം ചലോ അഭിയാനുമായി മുന്നോട്ട്
ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് 140 വലിയ റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ബി.ജെ.പിക്ക് സ്വാധീനമുള്ള പ്രദേശങ്ങള്‍ക്കൊപ്പം പ്രതിപക്ഷ സ്വാധീനമുള്ള പ്രദേശങ്ങളിലും മോദി റോഡ് ഷോകളിലും കൂറ്റന്‍ റാലികളിലും പങ്കെടുക്കും. കേരളത്തില്‍ തന്നെ രണ്ടാഴ്ചയക്കുള്ളില്‍ തൃശൂരിലും കൊച്ചിയിലുമാണ് മോദി ജനങ്ങളുമായി സംവദിക്കാനെത്തിയത്. ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ കഴിയുന്നതോടെ മോദി വീണ്ടും റോഡ് ഷോ, റാലികള്‍ എന്നിവയുമായി ജനങ്ങളിലേക്കിറങ്ങും. ഇന്ത്യയിലെ ഏഴ് ലക്ഷം വില്ലേജുകളില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെങ്കിലും ബി.ജെ.പിസന്ദേശവുമായി എത്തുന്ന വിധത്തിലുള്ള പരിപാടിയും പാര്‍ട്ടി ആലോചിച്ചിട്ടുണ്ട്. ഗാവോം ചലോ അഭിയാന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. നഗര പ്രദേശങ്ങളിലെ എല്ലാ ബൂത്തുകളിലും ഒരു പ്രവര്‍ത്തകനെങ്കിലും എത്തി കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയിക്കും. ഫെബ്രു നാല് മുതല്‍ 11 വരെയാണ് ഈ പരിപാടി നടക്കുക.
മൂന്നുംനാലും ലോകസഭാ മണ്ഡലങ്ങളടങ്ങിയ ക്ലസ്‌റററുകല്‍ രൂപീകരിച്ചിട്ടുണ്ട്. ആകെ 140 ക്ലസ്റ്ററുകളാണ് ഇങ്ങനെ ഉണ്ടാകുക. തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത നേതാക്കള്‍ക്കായിരിക്കും ക്ലസ്റ്ററിന്റെ ചുമതല. ഈ ക്ലസ്റ്ററിലെ ഒരു മണ്ഡലത്തിലെങ്കിലും പ്രധാനമന്ത്രി എത്തിയിരിക്കും. വിവിധ മണ്ഡലങ്ങളിലെ പാര്‍ട്ടി എം.പി മാരെക്കുറിച്ച് ലഭിച്ച ജനങ്ങളുടെ പ്രതികരണങ്ങളും സ്ഥാനാര്‍ഥികളാവാന്‍ സാദ്ധ്യതയുള്ളവരെക്കുറിച്ചുള്ള പ്രതികരണങ്ങളും പാര്‍ട്ടി ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ പ്രാതിനിധ്യവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാനും ശ്രമം തുടങ്ങി. 2019ല്‍ 51 ശതമാനം വോട്ട് കിട്ടിയ ബൂത്തുകള്‍ക്ക് പുറമെ എല്ലാ ബൂത്തുകളിലും 51 ശതമാനം വോട്ട് പിടിക്കുകയാണ് ഗാവോം ചലോ അഭിയാന്റെ ലക്ഷ്യം.
ഓരോ സംസ്ഥാനത്തും ഒരു കണ്‍വീനറും നാല ്‌ജോയന്റ കണ്‍വീനര്‍ മാരുമുള്ള പ്രചാരണ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. മണ്ഡലങ്ങളില്‍ കണ്‍വീനറും ഒരു കോകണ്‍വീനറുമാണ് പ്രചാരണ കമ്മിറ്റിയിലുണ്ടാവുക. രണ്ടാഴ്ചയിലൊരിക്കലെങ്കിലും പഞ്ചായത്ത്, പ്രാദേശകി കമ്മിറ്റി ഭാരവാഹികള്‍ എല്ലാ ഗ്രാമങ്ങളിലും നഗരമേഖലകളിലും എത്തും. ഇവരവിടത്തെ പ്രവര്‍ത്തത്തിന്റെ പുരോഗതി വിലയിരുത്തും. അതേ മണ്ഡലത്തില്‍ തന്നെയുള്ള പുറത്തുളള ഗ്രാമത്തില്‍ നിന്നുള്ള പ്രവര്‍ത്തരാണ് മറ്റു ഗ്രാമങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ സന്ദര്ശനം നടത്തുക. അതോടൊപ്പം ബി.ജെ.പി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിലയിരുത്തുന്ന ലഘുലേഖകളും വിതരണം ചെയ്യും. പട്ടികജാതിക്കാര്‍ക്കും കര്‍ഷകര്ക്കും മറ്റും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങളെക്കുറിച്ചൊക്കെ വിശദീകരിക്കുന്നതാണിത്.