ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം
1 min readശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് രാവിലെ 10 മണിക്കാണ് വിക്ഷേപിച്ചത്.
17 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ക്രൂ മൊഡ്യൂള്‍ വേര്‍പെട്ട് കടലില്‍ പതിച്ചു. റോക്കറ്റില്‍ നിന്നും വേര്‍പെട്ട് കടലില്‍ പതിച്ച ക്രൂ മൊഡ്യൂള്‍ നാവികസേന വീണ്ടെടുക്കും. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും വിജയകരമെന്ന് ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കി. 9 മിനിറ്റ് 51 സെക്കന്റിനുള്ളിലാണ് വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചത്. മൂന്ന് ദിവസത്തേക്ക് 400 കിലോമീറ്റര്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനാണ് ഗഗന്‍യാന്‍ പദ്ധതി ലക്ഷ്യമിടുന്നത്.