വിദേശ സര്‍വകലാശാല: ടി.പി.ശ്രീനിവാസനോട് മാപ്പ് പറയുമോ?
1 min read
ഇപ്പോള്‍ വിദേശ സര്‍വകലാശാലകളെ സ്വാഗതം ചെയ്യുന്ന ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേരളത്തില്‍ വിദേശസര്‍വകലാശാലകളുടെ സെന്ററുകളാവാം എന്ന് ഒരു സെമിനാറില്‍ പ്രസംഗിച്ചതിന് മര്‍ദ്ദനമേറ്റ ടി.പി ശ്രീനിവാസനോട് മാപ്പ് പറയുമോ എന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ചോദിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനും വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയുമായിരുന്നു ടി.പി ശ്രീനിവാസന്‍. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആളുകളാണ് അന്ന് കോവളത്ത് വച്ച് ടി.പി ശ്രീനിവാസനെ മര്‍ദ്ദിച്ചത് എന്ന് എല്ലാവരും കണ്ടതാണല്ലോ എന്നു സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനകാര്യമന്ത്രി ബജറ്റ് പ്ര്‌സംഗത്തില്‍ ടി.പി. ശ്രീനിവാസനോട് മാപ്പ്് പറയേണ്ടതായിരുന്നു. ഇനിയും മാപ്പ ്പറയാം. കേരളത്തിന് ധനകാര്യ കമ്മിഷന്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കേന്ദ്രം നല്‍കിയിട്ടുണ്ട്. കേരളം കടമെടുത്ത് ധൂര്ത്തടിച്ചെന്നും അധിക പലിശയ്ക്ക് കടമെടുക്കുന്നെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കിയിട്ടുണ്ട്. കടം വാങ്ങി ഉല്പാദനപരമല്ലാത്ത കാര്യങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്. ഇക്കാര്യത്തില്‍ ബാലഗോപാലിന്റെ പ്രതികരണമെന്താണെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.