ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് പാനീയങ്ങള്‍
1 min readവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണേങ്കില് ഡയറ്റും വ്യായാമവും ചെയ്തിട്ടും ഭാരം കുറയുന്നെല്ലെങ്കില് വണ്ണം കുറയ്ക്കാന്‍ ചില പാനീയങ്ങളും സഹായിക്കും. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ആരോഗ്യകരമായ പാനീയങ്ങള്‍ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…
ഗ്രീന്‍ റ്റീ
ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഗ്രീന്‍ ടീ സഹായിക്കും. ഗ്രീന്‍ ടീയില്‍ കഫീനും ആന്റിഓക്സിഡന്റായ കാറ്റെച്ചിന്‍ എന്ന ഒരു തരം ഫ്ലേവനോയ്ഡും അടങ്ങിയിട്ടുണ്ട്. കാറ്റെച്ചിന്‍ അധിക കൊഴുപ്പ് തകര്‍ക്കാന്‍ സഹായിക്കും, അതേസമയം കാറ്റെചിനും കഫീനും ശരീരം ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും.
ജിഞ്ചര്‍ റ്റീ
ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി വെള്ളം സഹായിക്കും. ഭക്ഷണം കഴിച്ചതിനുശേഷം ചൂടുള്ള ഇഞ്ചി ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
പൈനാപ്പിള്‍ റ്റീ
പൈനാപ്പിളിന്റെ ഒരു കഷണത്തില്‍ 42 കലോറി മാത്രമേ ഉള്ളൂ. അതില്‍ 4 ശതമാനം കാര്‍ബോഹൈഡ്രേറ്റ് മാത്രമാണ്. പൈനാപ്പിളില്‍ മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും മെറ്റബോളിസത്തെ നിയന്ത്രിക്കുന്നു, അങ്ങനെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. പൈനാപ്പിള്‍ ജ്യൂസ് ഭാരം കുറയ്ക്കുന്നതിന് ഫലപ്രദമായ പാനീയമാണ്.
കറുവാപ്പട്ട വിശപ്പും ആസക്തിയും കുറയ്ക്കുന്നു. അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപഭോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കറുവപ്പട്ട വിവിധ ആന്റിഓക്സിഡന്റുകളാലും ആന്റിബയോട്ടിക് ഗുണങ്ങളാലും നിറഞ്ഞിരിക്കുന്നു. കറുവാപ്പട്ട വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് കൂടുതല്‍ ഫലപ്രദമാണെന്നും പഠനങ്ങള്‍ പറയുന്നു.
ഇരുമ്പ്, മഗ്നീഷ്യം, കോപ്പര്‍, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും ഉലുവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റിഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഉലുവ വെള്ളം സഹായിക്കും.