ഒടുവില്‍ കീര്‍ത്തി സുരേഷിന്റെ പ്രതികരണം!

1 min read

234 ദിവസം കാത്തിരുന്ന ആരാധകന് മറുപടി നല്‍കി കീര്‍ത്തി

തെന്നിന്ത്യന്‍ സിനിമാ രഗംത്ത് ഇന്ന് കീര്‍ത്തി സുരേഷിനുള്ള ആരാധക വൃന്ദം ചെറുതല്ല. അഭിനയ മികവും സ്‌ക്രീന്‍ പ്രസന്‍സും ഒരുപോലെ ലഭിച്ച താരത്തിന് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. എന്നാല്‍ സൂപ്പര്‍സ്റ്റാറുകളുടെ നായിക മാത്രമായി ഒതുങ്ങാതെ മികച്ച കഥാപാത്രങ്ങള്‍ ചെയ്യാനാണ് കീര്‍ത്തി സുരേഷ് ശ്രമിക്കുന്നത്. ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലൂടെയാണ് കീര്‍ത്തി അഭിനയത്തില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴകത്തെ സെന്‍സേഷനായി നടി മാറി. എന്നാല്‍ തരംഗം സൃഷ്ടിക്കുന്നതിനൊപ്പം സിനിമാ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിക്കാനും കീര്‍ത്തിക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കീര്‍ത്തി സുരേഷ് സ്വന്തമാക്കി. പഴയ കാല നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയില്‍ അവിസ്മരണീയ പ്രകടനമാണ് കീര്‍ത്തി കാഴ്ചവെച്ചത്.

തന്റെ കടുത്ത ആരാധകന് കീര്‍ത്തി നല്‍കിയ മറുപടിയണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മറുപടി ലഭിക്കാന്‍ വേണ്ടി നടിയെ ടാഗ് ചെയ്ത ആരാധകനാണ് കീര്‍ത്തി മറുപടി നല്‍കിയത്. വെറുതെ വന്നൊരു മറുപടിയല്ല ഇത്. തുടര്‍ച്ചയായി 233 ദിവസമായി നടിയുടെ മറുപടി ആഗ്രഹിച്ച് ട്വീറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ് ആരാധകന്‍. 234ാമത്തെ ദിവസമാണ് കീര്‍ത്തിയുടെ മറുപടി വന്നത്. മറുപടി വൈകിയതില്‍ ക്ഷമിക്കണം. ഒരുപാട് സ്‌നേഹം എന്നാണ് കീര്‍ത്തിയുടെ മറുപടി.

ആരാധകന്റെ സ്‌നേഹം മനസിലാക്കിയ കീര്‍ത്തിയെ നിരവധി പേര്‍ അഭിനന്ദിച്ചു. തമിഴ്, തെലുങ്ക്, മലയാളം സിനിമകള്‍ക്ക് പുറമെ ഹിന്ദി സിനിമാ രംഗത്തേക്കും കടന്നിരിക്കുകയാണ് കീര്‍ത്തി സുരേഷ്. വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. തമിഴ് ചിത്രം തെറിയുടെ റീമേക്ക് ആണിത്. തെറിയില്‍ സമാന്ത ചെയ്ത വേഷമാണ് ഹിന്ദി റീമേക്കില്‍ കീര്‍ത്തി അവതരിപ്പിക്കുന്നത്. ഇതിന് പുറമെ തമിഴില്‍ കീര്‍ത്തിയുടെതായി സൈറണ്‍ എന്ന ചിത്രം റിലീസ് ചെയ്യാനുണ്ട്.

ജയം രവി നായകനാകുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറെയാണ് കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്നത്. രഘുലത, റിവോള്‍വര്‍ റി, കണ്ണിവെഡി എന്നീ തമിഴ് ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കീര്‍ത്തിയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തില്‍ വാശി എന്ന സിനിമയിലാണ് കീര്‍ത്തി അവസാനമായി അഭിനയിച്ചത്. ടൊവിനോ തോമസ് നായകനായ സിനിമ തിയറ്ററില്‍ പരാജയപ്പെട്ടെങ്കിലും ഒടിടിയിലൂടെ പ്രേക്ഷക പ്രീതി നേടി.

Related posts:

Leave a Reply

Your email address will not be published.