മോദിയുടെ ഗ്രാഫ് താഴ്ത്തണമെന്ന് കര്‍ഷക സമരനേതാവ്
1 min read
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിലുടെ ഉയര്‍ന്ന മോദിയുടെ ഗ്രാഫ് താഴ്ത്തണമെന്ന കര്‍ഷക സമര നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാലിന്റെ വീഡിയോ വിവാദമായി. നമുക്ക് കുറച്ചുദിവസം മാത്രമാണുള്ളത്. അദ്ദേഹത്തിന്റെ ഗ്രാഫ് എങ്ങനെയെങ്കിലും താഴ്ത്തണം എന്നാണ് ജഗജിത് സിംഗ് പറയുന്നത്.
കര്‍ഷക സംഘടനാ നേതാവിന്റേത് രാഷ്ട്രീയ പരാമര്‍ശമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള വലിയ പ്രതിഷേധം സംഘടിപ്പിച്ചാല്‍ ജനങ്ങള്‍ പ്രധാനമന്ത്രി മോദിയെ പിന്തുണയക്കുന്നത് നിറുത്തുമെന്നാണോ നിങ്ങള്‍ കരുതുന്നതെന്ന് അദ്ദേഹം ചോദിച്ചു. അതിനിടെ വിലപിടിപ്പുള്ള കാറുകളില്‍ കര്‍ഷക നേതാക്കള്‍ സമരത്തിനായി വരുന്ന ചിത്രങ്ങളൊക്കെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.