മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിച്ചു; കൊല്ലുമെന്ന് ഭീഷണി, പ്രതി പിടിയില്‍
1 min read
കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച രോഗി പിടിയില്‍. വട്ടേക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കായി മെഡിക്കല്‍ കോളേജിലെത്തിയതായിരുന്നു ഡോയല്‍.
ചികിത്സ നല്‍കുന്നതിനിടെ ഇയാള്‍ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് ഡോ. ഇര്‍ഫാന്‍ ഖാന്‍ നല്‍കിയ പരാതിയിലെ ആരോപണം. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്.