വടക്കൻ വീരഗാഥയിലെ ചന്തുവായി മോഹൻലാലിനെ സങ്കൽപിക്കാനാവില്ല
1 min readചില വേഷങ്ങൾ ചെയ്യാൻ മമ്മൂട്ടിക്കു മാത്രമേ കഴിയൂ. മറ്റാരു ചെയ്താലും ശരിയാവില്ല
മലയാള ചിത്രങ്ങളിൽ മമ്മൂട്ടി ചെയ്ത ചില റോളുകൾ മറ്റാർക്കും ചെയ്യാൻ സാധിക്കില്ലെന്നും അത് മമ്മൂട്ടി അഭിനയിച്ചാൽ മാത്രമേ മികച്ചതാകു എന്നും സംവിധായകൻ ഭദ്രൻ.. കാൻ ചാനൽ മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് ഭദ്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
അയ്യർ ദ ഗ്രേറ്റിൽ മോഹൻലാലിന് അഭിനയിച്ചൂടേ, നെടുമുടിക്ക് അഭിനയിച്ചൂടേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. പറ്റില്ല. ചില കഥാപാത്രങ്ങൾ മമ്മൂട്ടി അവതരിപ്പിച്ചാൽ മാത്രമേ വെടിപ്പാവൂ. ഹരിഹരൻ സാറിന്റെ വടക്കൻ വീരഗാഥയിലെ വേഷം ആര് അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ചന്തുവിനെ മോഹൻലാൽ അവതരിപ്പിക്കുന്നത് സങ്കൽപിക്കാൻ പോലും കഴിയില്ല. ചന്തുവിനെ ഉൾക്കൊള്ളാൻ മമ്മൂട്ടിക്കേ സാധിക്കൂ. ഭദ്രൻ പറയുന്നു. ഇത് ഞാൻ മമ്മൂട്ടിക്ക് കൊടുക്കുന്ന കോപ്ലിമെന്റായി കരുതേണ്ട. അതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അങ്ങനെ ചില വേഷങ്ങൾ ചെയ്യാൻ മമ്മൂട്ടിക്കു മാത്രമേ കഴിയൂ. അയ്യർ ദ ഗ്രേറ്റിലെ സൂര്യനാരായണനെ കൺസീവ് ചെയ്യാൻ മോഹൻലാലിന് പറ്റില്ല. ഒരു വേഷം ഒരാളിലേക്ക് പകർത്തപ്പെടുമ്പോൾ ആ പകർച്ച അയാൾ അനുഭവിക്കണ്ടേ. അങ്ങനെ അനുഭവിക്കുന്നതാണല്ലോ നമ്മൾ ഷൂട്ട് ചെയ്യേണ്ടത്. ഭദ്രൻ പറഞ്ഞു.