‘എനിക്കെതിരെ കേസ് വേണം’;ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകന്‍
1 min readഅന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചലച്ചിത്ര മേഖലയില്‍ നിന്നുള്‍പ്പെടെ ഉള്ളവര്‍ വിനായകനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ വിനായകനെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വിനായകനെതിരെ കേസ് വേണ്ടെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ നിലപാട്. ഇപ്പോഴിതാ ചാണ്ടി ഉമ്മന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിനായകന്‍.
‘എനിക്കെതിരെ കേസ് വേണം’, എന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞ വാക്കുകള്‍ പങ്കുവച്ച് വിനായകന്‍ കുറിച്ചത്. ഫേസ്ബുക്കിലൂടെ ആയിരുന്നു വിനായകന്റെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് വിനായകനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയത്.
വിനായകനെതിരെ കേസ് വേണ്ടെന്നും തന്റെ പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു എന്നുമാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. ‘ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തില്‍ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കില്‍ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ’, എന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നത്.