ഗവര്‍ണറുടെ വിശ്വരൂപം കണ്ടോ??ഇനി നിലവിളിച്ചിട്ടു കാര്യമില്ല
1 min read
ഗവര്‍ണറും കളി തുടങ്ങി, ഇനി സിക്‌സറും ബൗണ്ടറിയും മാത്രം; കളി നിര്‍ത്തിക്കോ പിണറായി !!!
ക്ഷമയ്ക്കും ഒരതിരുണ്ട്. കുറേക്കാലം അനങ്ങാതിരുന്നത് ദൗര്‍ബല്യമാണെന്ന് കരുതിയോ. സുപ്രീംകോടതിയില്‍ കേസ് കൊടുത്ത് ഗവര്‍ണറെ അങ്ങ് ശരിയാക്കി കളയാമെന്നാണോ പിണറായി വിചാരിച്ചത്. ഇനി അത് നടക്കില്ല.
എല്ലാ കളിയും ഗവര്‍ണര്‍ തുടങ്ങിക്കഴിഞ്ഞു. നേരത്തെ കോഴിക്കോട് സര്‍വകലാശാല സെനറ്റിലേക്ക് ചാന്‍സലര്‍ നോമിനേറ്റ് ചെയ്യേണ്ടവരെയൊക്കെ ഗവര്ണര്‍ തന്നെ നോമിനേറ്റ് ചെയ്തിരുന്നു. നിങ്ങള്‍ വൈസ് ചാന്‍സലര്‍ വഴി കുറേ ഇണ്ടാസ് കൊടുത്തിരുന്നല്ലോ. എന്തെങ്കിലും നടന്നോ. നിങ്ങള്‍ കൊടുത്ത ലിസ്‌റ്റെല്ലാം ഗവര്‍ണര്‍ ചവറ്റുകൊട്ടയിലേക്കെറിഞ്ഞു. ഇപ്പോഴിതാ കേരള സര്‍വകലാശാല സെനറ്റിലേക്കും ചാന്‍സലറുടെ നോമിനേഷന്‍ വന്നിരിക്കുന്നു. അതില്‍ ഒരൊറ്റ എസ്.എഫ്.ഐക്കാരനില്ല, ഡി.വൈ.എഫ്.ഐക്കാരനില്ല, പാര്‍ട്ടി ഏരിയാകമ്മിറ്റിക്കാരനില്ല, എ.കെ.പി.സി.ടി.എക്കാരനും എ.കെ.ജിസിടിക്കാരനുമില്ല. കെ.എസ്. ടി.എക്കാരനില്ല. എന്നാല്‍ എഴുത്തുകാരുണ്ട്, അദ്ധ്യാപകരുണ്ട്, പ്രധാന അദ്ധ്യാപകരുണ്ട്. മിടുക്കരായ വിദ്യാര്‍ഥികളുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകരുണ്ട്. യോഗ്യതയുള്ളവരും പ്രൊഫഷണല്‍സും ഉണ്ട്. മനസ്സിലായോ സഖാക്കളേ. സംഘികളെ സെനറ്റില്‍ കയറ്റി എന്ന് നിലവിളിച്ചാല്‍ ഇനി സിന്‍ഡിക്കേറ്റിലും വരും സംഘികള്‍.
ഇതുവരെ ലോക്കല്‍കമ്മിറ്റി ഓഫീസില്‍ കിടന്നുറങ്ങുന്നവരെയല്ലെ നിങ്ങള്‍ വൈസ് ചാന്‍സലര്‍മാരാക്കിയത്. ഇപ്പോള്‍ കണ്ടോ, നിന്റെയൊന്നും ശുപാര്‍ശയില്ലാതെ മിടുമിടുക്കനെ കണ്ണൂരില്‍ വൈസ് ചാന്‍സലറായി ഗവര്‍ണര്‍ നിയമിച്ചിരിക്കുന്നു. ഡോ.ബിജോയ് നന്ദനെ പോലെ അക്കാദമിക് യോഗ്യത വേറൊരു ആര്‍ക്കും കാണില്ല. അത്രയ്ക്ക് യോഗ്യരെയും അനുയോജ്യരെയുമാണ് ഗവര്‍ണര്‍ നിയമിച്ചിരിക്കുന്നത്. ഇനി നിലവിളിച്ചിട്ട് കാര്യമില്ല. കൂവി തോല്പിക്കാന്‍ വന്നവരെയും സ്റ്റേജില്‍ കയറി കയ്യേറ്റം ചെയ്യാന്‍ വരുന്നവരെയും ഹാളില്‍ കയറി മുദ്രാവാക്യം വിളിക്കാന്‍ വന്നവരെയുമൊക്കെയല്ലെ നിങ്ങള്‍ വൈസ് ചാന്‍സലറായി നിയമിച്ചത്. എന്നിട്ട് നിങ്ങളുടെ സ്വന്തക്കാരെ യോഗ്യതയില്ലെങ്കിലും, യോഗ്യതയുളളവരെ മറികടന്ന് അസി. പ്രൊഫസറും പ്രൊഫസറുമൊക്കെയായി നിയമിക്കണം. ഇനിയിപ്പോള്‍ ബി.ജെ.പി മണ്ഡലം കമ്മിറ്റി കൊടുത്ത പേരാണ് എന്നൊന്നും വിലപിച്ചിട്ട് കാര്യമില്ല സഖാക്കളെ.
അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല ആക്ടിംഗ് വൈസ് ചാന്‍സലറായി ഡോ.സിസ തോമസിനെ നിയമിച്ചപ്പോള്‍ നിങ്ങള്‍ എന്തെല്ലാം പുകിലാണുണ്ടാക്കിയത്. അവരുടെ പെന്‍ഷന്‍ വരെ തടഞ്ഞുവച്ചു. ഒടുവില്‍ കോടതി ഇടപെട്ട് നിങ്ങളെയെല്ലാവരെയും കണക്കിന് ശാസിച്ചു. ആനുകൂല്യങ്ങളൊക്കെ നല്‍കാന്‍ പറഞ്ഞു. നിങ്ങളുടെ യൂണിയന്‍കാര്‍ വൈസ് ചാന്‍സലര്‍ ഓഫീസില്‍ കയറി അലമ്പുണ്ടാക്കി. ഇനിയെങ്കിലും ഈ കളി നിറുത്തിക്കൂടെ.
മലയാളം, കുസാറ്റ്, ഫിഷറീസ്, എം.ജി സര്‍വകലാശാലകളിലൊക്കെ ആക്ടിംഗ് വൈസ് ചാന്‍സലര്‍മാരെ തീരുമാനിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞവരെയാണ് ഗവര്‍ണര്‍ നിയമിച്ചത്. ഇപ്പോള്‍ സുപ്രീംകോടതി പറഞ്ഞിരിക്കുന്നു പരമാധികാരം ചാന്‍സലര്‍ക്കാണെന്ന്. ഇനി ഇപ്പോള്‍ 9 സര്‍വകലാശാലകളില്‍ സ്ഥിരം വി.സിമാരെ നിയമിക്കാനുണ്ട്. അതിന്റെ നടപടി ഉടന്‍ ഗവര്‍ണര്‍ തുടങ്ങും. യു.ജി.സി വ്യവസ്ഥ അനുസരിച്ച് വൈസ് ചാന്‍സലര്‍മാരെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ നിര്‍ബന്ധമായുണ്ടാവേണ്ടത് യു.ജി.സി പ്രതിനിധി മാത്രം. ഇതോടെ ഇവിടെയെല്ലാം ഗവര്‍ണര്‍ പറയുന്ന ആള്‍ തന്നെ വൈസ് ചാന്‍സലറാവും. കെട്ടാ.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് സി.പി.എം സഹയാത്രികന്‍ ഗോപിനാഥ് രവീന്ദ്രനെ നീക്കം ചെയ്ത സുപ്രീംകോടതി ശക്തമായ വിമര്‍ശനമാണ് സര്‍ക്കാരിന് നേരെ നടത്തിയത്. ഈ വിധി പിണറായിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനും തിരിച്ചടിയാണ്. എത്ര രൂപ വിലയുള്ള കണ്ണട ധരിച്ചാലും എത്ര പവറുളള ലെന്‍സ് അതില്‍ വച്ചാലും വിധി തിരുത്തി വായിക്കാന്‍ ബിന്ദുവിന് കഴിയില്ല. വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ തീരുമാനത്തെ ദുഷിപ്പിച്ചു എന്നു കോടതി എടുത്തുപറയുന്നുണ്ട്. 1996ലെ നിയമപ്രകാരം വി.സിയെ നിയമിക്കാനോ പുനര്‍നിയമിക്കാനോ ഉള്ള അധികാരം ചാന്‍സലര്‍ക്കാണ്. വെറും പേരിന് മാത്രമുള്ള പദവിയല്ലിത്. അദ്ദേഹമാണ് ഇക്കാര്യത്തില്‍
ഒരേ ഒരു വിധികര്‍ത്താവ്. അന്തിമ തീരുമാനം ചാന്‍സലറുടേതാണ്.
കോടതി പറഞ്ഞതിങ്ങനെ…
Under the scheme of the Act 1996 and the statutes, the Chancellor plays a very important role. He is not merely a titular head. In the selection of the ViceChancellor, he is the sole judge and his opinion is final in all respects
പ്രോചാന്‍സലറായ മന്ത്രിക്ക് അതില്‍ ഇടപെടാന്‍ പറ്റില്ല. നിയമപരമായി ഒരു പങ്കും വഹിക്കാനില്ലാത്ത ഒരു വ്യക്തിയുടെ ആജ്ഞയോ നിര്‍ദ്ദേശമോ അനുസരിച്ച് നിയമനാധികാരി പ്രവര്‍ത്തിക്കരുത്. അപ്പോള്‍ ആ തീരുമാനം നിയമവിരുദ്ധമാകും എന്നാണ് സുപ്രീംകോടതി പറഞ്ഞത്. തീരുമാനത്തില്‍ നിയമപരമായി ഇടപെടാന്‍ പാടില്ലാത്ത വിദ്യാഭ്യാസ മന്ത്രി നിയമവിരുദ്ധമായി ഇടപെട്ടെന്ന് സുപ്രീംകോടതി പറഞ്ഞ സാഹചര്യത്തില്‍ ഇനി ബിന്ദുവിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയേ ഇല്ല. സഖാക്കളൊടൊന്നേ പറയാനുള്ളൂ. നിങ്ങളുടെ കളിയൊന്നും ഈ ഗവര്‍ണറോട് വേണ്ട. അദ്ദേഹം വേറെ ലെവലാണ്.