സി.പി.എമ്മിന് ബ്രിട്ടനിലും അയര്‍ലന്റിലും ഘടകം? നായകന്‍ പി.വി.അന്‍വറും
1 min read
സി.പി.എം ക്ഷീണിച്ചിട്ടില്ല, ബ്രിട്ടനിലും അയര്‍ലണ്ടിലും ഘടകമുണ്ടത്രെ. പങ്കെടുക്കുന്നത് പി.വി.അന്‍വറും
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളൊക്കെ എണ്‍പതുകളുടെ അവസാനവും 90 കളുടെ ആദ്യവുമായി തകര്‍ന്നടിഞ്ഞു എന്നും കേരളത്തിലൊഴികെ അത് നാമാവശേഷമായി എന്നുമൊക്കെയാണ് നമ്മള്‍ വായിച്ചത്. പിന്നെ വടക്കന്‍ കൊറിയയിലെ ഏകാധിപത്യ ഭരണത്തെ പലപ്പോഴും കമ്യൂണിസ്റ്റ് എന്ന് വിളിക്കാന്‍ ഇവിടുത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് വരെ മടിയായിരുന്നു. കിംജോഗ് ഉന്നിന്റെ പാര്‍ട്ടി. പിന്നെ ചൈന. അത് മറ്റൊരു മുതലാളിത്ത ശക്തിയായി മാറുകയായിരുന്നു. അങ്ങനെ നമ്മള്‍ ദു:ഖിച്ചിരിക്കുമ്പോഴാണ് സന്തോഷ് വാര്‍ത്ത. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്‌സിസ്റ്റ്)ന് ബ്രിട്ടനിലും അയര്‍ലണ്ടിലുമൊക്കെ ഘടകമുണ്ടത്രെ. നമ്മുടെ ബഹുമാന്യനായ നിലമ്പൂര്‍ എം.എല്‍.എ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെറുതെ അറിയിച്ചതല്ല സമകാലീന മാദ്ധ്യമ പ്രവര്‍ത്തനവും സോഷ്യല്‍ മീഡിയ പ്രതിരോധവും എന്ന വിഷയത്തില്‍ സംസാരിക്കുന്നത് പി.വി.അന്‍വര്‍ ആണത്രെ.
വിഷയം എന്താണ്, സോഷ്യല്‍ മീഡിയ പ്രതിരോധം. എന്നുവച്ചാല്‍ സാമൂഹ്യ തിന്മകളെ സോഷ്യല്‍ മീഡിയയെ കൊണ്ട് പ്രതിരോധിക്കുകയാണോ അതോ സോഷ്യല്‍ മീഡിയയിലെ തിന്മകളെ ഇക്കാ സ്‌റ്റൈലില്‍ പ്രതിരോധിക്കുകയാണോ. ഏതായാലും നമുക്ക് ശനിയാഴ്ച രാത്രി 9.30 വരെ കാത്തിരിക്കാം.
സി.പി.എമ്മിന് അയര്‍ലണ്ടില്‍ ഘടകമുണ്ടെന്നത് ഒരു സന്തോഷ വാര്‍ത്തയാണ്. പണ്ട് സി.പി.ഐ ഉണ്ടാക്കാന്‍ പേര് ആലോചിച്ചപ്പോള്‍ ആരോ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നു പറഞ്ഞിരുന്നുവത്രെ. അപ്പോള്‍ അവിടത്തെ വലിയ നേതാക്കള്‍ പറഞ്ഞത്രെ. അത് ശരിയാവില്ല. നമ്മള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അല്ല. അതായത് ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല, ആഗോള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതായത് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ , ഇന്ത്യന്‍ ഘടകമാണ്. അതായത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ. പിന്നെ അവര്‍ പിളര്‍ന്നാണ് സി.പി.ഐയും സി.പി.ഐ എമ്മും ഉണ്ടാകുന്നത്. ഇം.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിനെ ഇ.എം എന്നും വി.എസ്. അച്യൂതാനന്ദനെ വി.എസ് എന്നും എസ്. രാമചന്ദ്രന്‍ പിളളയെ എസ്. ആര്.പി എന്നും ചുരുക്കി വിളിക്കുന്നതുപോലെ സി.പി.ഐ എമ്മിനെ പത്രക്കാരും നാട്ടുകാരും സി.പി.എം എന്നും വിളിച്ചു എന്നു മാത്രം.
ഏതായാലും ലണ്ടനിലെ നമ്മുടെ ഘടകത്തിന്റെ പേര് പേര് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ കമ്യൂണിസ്‌റ് , ബ്രിട്ടന്‍ ഏന്‍ഡ് അയര്‍ലണ്ട്
അറ്റ് സി.പി.ഐ.എം.എ.ഐ.സി ..ഏതായാലും ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് എന്നാണവര്‍ പറഞ്ഞിരിക്കുന്നത്.
സോവിയറ്റ് യൂണിയനിലും കിഴക്കന്‍ ജര്‍മ്മനിയിലും പോളണ്ടിലും ഹംഗറിയിലും ചെക്കോസ്ലോവാക്യയിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ന്ന് മണ്ണടിഞ്ഞപ്പോള്‍ ആഗോള കമ്യൂണിസറ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ പിണറായി വിജയന്റെ പാര്‍ട്ടി മുന്നോട്ട് വന്നിരിക്കുന്നു. അതിന്റെ സംഘാടന ചുമതല സഖാവ് പി.വി.അന്‍വറിനാണത്രെ. അദ്ദേഹമാണ് സെമിനാറില്‍ സംസാരിക്കുന്നത്.
നല്ല ലക്ഷണം, ശുഭ സൂചന. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശോഷിക്കുകയാണെങ്കിലും ആഗോള തലത്തില്‍ നാം കമ്യൂണിസറ്റ് സംഘാടനം ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യക്കാര്‍ , അതായത് കേരളീയര്‍ കൂടുതലുള്ള സ്ഥലങ്ങളിലെല്ലാം നമുക്ക് യൂണിറ്റ് തുടങ്ങാം. ബഹറിന്‍, കുവൈറ്റ്, ഖത്തര്‍, ഇറാക്ക്,യു.എ.ഇ , സൗദി അറേബ്യ, ഷാര്‍ജ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ശ്രീലങ്ക, ഇന്തോനേഷ്യ, മ്യാന്‍മര്‍, സിംഗപ്പൂര്‍ ,ഫിലിപ്പൈന്‍സ്, കമ്പോഡിയ, തായലണ്ട്,തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ജര്‍മ്മനി, ഹംഗറി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുമൊക്കെ നമുക്ക്
ഇന്ത്യന്‍ കമ്യൂണിസറ്റ് അസോസിയേഷന്‍ തുടങ്ങാം.
പിന്നെ ഏതോ ഒരു ഫെബിന്‍ ജോസ് മുല്ലശ്ശേരി അന്‍വറിക്കയോട് ഇങ്ങനെ പറഞ്ഞത്രെ.
പൂട്ടിക്കണം ഇക്ക Bbc,guardian ഓക്കെ പൂട്ടിക്കണം എന്നിട്ടു നമുക്ക് കൈരളി ദേശാഭിമാനി അവിടെ തുടങ്ങണം.. ഇക്ക പൂട്ടിച്ച മറുനാടന്‍ പക്ഷെ ഇപ്പഴും പൂട്ട് പൊളിച്ചു വീഡിയോ ഇറക്കുന്നുണ്ട്…
ഇതൊന്നും അത്ര കാര്യമാക്കേണ്ട, അന്‍വറിക്ക