ബി.ജെ.പിക്ക് കൃസ്ത്യന്‍ പിന്തുണ കൂടുന്നു; മുന്നണികള്‍ക്ക് വെപ്രാളം
1 min readപിടിവിട്ടോ? മോദി ചര്‍ച്ചില്‍ പോയതിനെ വിമര്‍ശിച്ച് പ്രതിപക്ഷം
ക്രൈസ്തവ മത വിശ്വാസികളുമായുളള ബന്ധം ശക്തിപ്പെടുത്താന്‍ ബി.ജെ.പി നടത്തുന്ന ഔട്ട് റീച്ച് പരിപാടി ഫലം കണ്ടുതുടങ്ങിയതോടെ ഇടതു വലതു പ്രതിപക്ഷങ്ങള്‍ക്ക് അങ്കലാപ്. തികച്ചും സമനില തെറ്റിയതുപോലെയാണ് കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പ്രതികരണം. ബി.ജെ.പി ഉമ്പാക്കി കാണിച്ച് ന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടുന്ന രീതി ഇനി നടക്കാതിരിക്കുമോ എന്ന ഭയമാണ് പ്രതിപക്ഷത്തിന്. ഇത് ഒരു ദിവസം കൊണ്ട് തുടങ്ങിയതല്ല. ക്രിസ്ത്യാനികളെ പാര്‍ട്ടിയുടെ കൂടെ അടുപ്പിക്കാന്‍ ബി.ജെ.പിയും ശ്രമം തുടങ്ങിയിട്ട് നാളേറെയായി. കൃസ്തുമതവിഭാഗക്കാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുറച്ചു നാളായി ബി.ജെ.പി അനുകൂല പാര്‍ട്ടികളാണ് അധികാരത്തിലുള്ളത്. മറ്റൊരു കൃസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ ഗോവയിലും ബി.ജെ.പി ഭരണമാണുള്ളത്. ഇത് കുറേ നാളായുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഫലത്തിലാണ്.
എന്നാല്‍ ബി.ജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന ധാരണയുണ്ടാക്കി മതന്യൂനപക്ഷ വോട്ടുകള്‍ ഒരു ചെലവുമില്ലാതെ സമാഹരിക്കുകകയായിരുന്നു കോണ്‍ഗ്രസ് ഇതുവരെ ചെയ്തിരുന്നത്. പ്രത്യേകിച്ച് കേരളത്തില്‍ ക്രൈസ്തവര്‍ പൊതുവെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിനാണ് വോട്ട് ചെയ്തിരുന്നത്. അതുപോലെ മുസ്ലീം മതവിഭാഗങ്ങളുടെ പാര്‍ട്ടിയായി മുസ്ലിംലീഗ് ഉണ്ടായിരുന്നു. യു.ഡി.എഫിലെ മറ്റൊരു ഘടകകക്ഷി. മത നേതൃത്വത്തിലുള്ളവരുടെയും ഈ മതവിഭാഗത്തിലെ സമ്പന്നരുടെയും താല്‍പര്യ സംരക്ഷണമായിരുന്നു യു.ഡി.എഫ് ചെയ്തിരുന്നത്. അങ്ങനെ കൃസ്ത്യന്‍ മുസ്ലിം മതവിഭാഗങ്ങളുടെ വോട്ടില്‍ ഭൂരിഭാഗവും യു.ഡി.എഫ് നേടുമ്പോള്‍ സി.പി.എം നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ആകട്ടെ ഹിന്ദുവിഭാഗങ്ങളെയായിരുന്നു തങ്ങളുടെ വോട്ട് ബാങ്ക് ആയി കണ്ടിരുന്നത്. എന്നാല്‍ അവര്‍ ഹൈന്ദവ താല്‍പര്യങ്ങള്‍ക്കെതിരെ പ്രാധാന്യം കൊടുത്തിരുന്നുമില്ല.
കേരളത്തില്‍ മുസ്ലിം വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേരിട്ട് പ്രവര്‍ത്തകര്‍ കുറവായിരുന്നു. എന്നാല്‍ ലീഗ് കാരണം യു.ഡി.എഫിന് മുസ്ലിം വോട്ടിന്റെ ബഹുഭൂരിപക്ഷവും കിട്ടിയിരുന്നു. മറിച്ച് ക്രിസ്തുമതവിഭാഗക്കാരാകട്ടെ ഒരേ പോലെ പ്രാദേശിക പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിലും സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഘടകത്തിലും പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ്, മുസ്ലീംലീഗുകളുടെ വിഘടിത വിഭാഗങ്ങളും ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ടു. സമീപ കാലങ്ങളില്‍ മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ കുറച്ചൊക്കെ സംഭരിക്കാന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞു. മുസ്ലിം വോട്ടാണ് അവര്‍ക്ക് കൂടുതലായി ലഭിച്ചത്. കുറേയൊക്കെ തീവ്ര മുസ്ലിം നിലപാടുകളെ അനുകൂലിച്ചതുകൊണ്ടായിരുന്നു ഇത്. കടുത്ത മുസ്ലിം തീവ്രവാദിയായി അബ്ദുള്‍ നാസര്‍ മദനിയെ ഇരുമുന്നണികളും അനുകൂലിച്ചപ്പോള്‍ അദ്ദേഹത്തെ വേദിയിലിരുത്തി ആദരിക്കാന്‍ വരെ ഇടതുപക്ഷം തയ്യാറായി. മുസ്ലിങ്ങളിലെ ഓര്‍ത്തഡോക്‌സ് വിഭാഗമായ സുന്നികളിലെ കൂടുതല്‍ പിന്തിരപ്പന്‍ സ്വഭാവമുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാരെ വരെ തങ്ങളുടെ കൂടെയിരുത്താന്‍ സി.പി.എം തയ്യാറായി. മുസ്ലിം ഭൂരിപക്ഷ ലോകസഭാ മണ്ഡലമായ പൊന്നാനിയില്‍ ലീഗിനെ തോലപിക്കാന്‍ വേണ്ടിയായിരുന്നു ഈ കളി.
സമീപകാലത്തെ വിവിധ മുന്നണികളുടെ മുസ്ലിം പ്രീണനം ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ അതൃപ്തി ഉളവാക്കിയിട്ടുണ്ട്. കൃസ്ത്യന്‍ പെണ്‍കുട്ടികളെ പ്രേമം നടിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുന്ന ലൗജിഹാദിനെതിരെ പരസ്യമായാണ് പല ക്രിസ്തു മത നേതാക്കളും നിലപാടെടുത്തത്. ഭരണാധികാര മേഖലകളില്‍ മുസ്ലിങ്ങള്‍ അമിതമായി സ്വാധീനം ഉണ്ടാക്കുന്നുവെന്നും ഇതിന് മുന്നണി നേതൃത്വങ്ങള്‍ പച്ചക്കൊടി കാട്ടുകയാണുമെന്നായിരുന്നു കൃസ്ത്യാനികളുടെ പരാതി. ഇതൊടെയാണ് പതുക്കെ ക്രൈസ്തവര്‍ ബി.ജെ.പിയോടടുക്കാന്‍ തുടങ്ങിയത്. ഇതോടെയാണ് ഇരുമുന്നണികളും വിറളി പിടിച്ച് പ്രതികരിക്കാന്‍ തുടങ്ങിയതും.
തികച്ചും സാധാരണ നിലയിലുള്ള ജനസമ്പര്‍ക്ക പരിപാടി മാത്രമാണ് ബി.ജെ.പി ലക്ഷ്യം വച്ചുള്ളൂ. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ സന്ദേശവുമായി ബി.ജെപി പ്രവര്‍ത്തകര്‍ കൃസ്തുമത വിശ്വാസികളുടെ വീടുകളില്‍ പോകുക, അതുപോലെ പള്ളികളിലും മത മേധാവികളുടെ ആസ്ഥാനങ്ങളും സന്ദര്‍ശിക്കുക. വികസന നായകന്‍ എന്ന നരേന്ദ്രമോദിയുടെ പ്രതിച്ഛായയാണ് ക്രിസുത മതവിഭാഗക്കാരെ ബി.ജെ.പിയിലേക്കാകര്‍ഷിച്ചത്. സബ് കാ സാഥ്, സബ് കാ വികാസ് എന്ന ബി.ജെ.പി മുദ്രാവാക്യം അക്ഷരം പ്രതി ശരിയാണെന്ന് അവര്‍ക്ക് തോന്നി. ആഗോള തലത്തില്‍ മോദി ഭരണത്തില്‍ ഇന്ത്യയുടെ യശസ് ഉയരുകയാണ് എന്ന് അവര്‍ക്ക് തോന്നി. അഴിമതി എവിടെയുമില്ല. എങ്ങും സദ് ഭരണം കാണാം. കാര്‍ഷിക, വ്യാവസായിക മേഖലകളിലൊക്കെ വികസനം കാണാം. അന്താരാഷ്ട്ര തലത്തിലും ഒരു മോദി എഫക്ട് കാണാം. പല കൃസ്ത്യന്‍ വീടുകളിലും വിദേശത്തുള്ള ബന്ധുക്കളിലൂടെ രാജ്യത്തിന് പുറത്ത് നരേന്ദ്രമോദിക്കും രാജ്യത്തിനും ലഭിക്കുന്ന അംഗീകാരത്തെ അവര്‍ മനസ്സിലാക്കി. പശ്ചാത്തല വികസന മേഖലകളിലെ കുതിച്ചു കയറ്റം അവരുടെ കണ്ണിന് മുമ്പിലുണ്ട്. ഇതുകൊണ്ടു തന്നെ ബി.ജെ.പിയെക്കുറിച്ച് മാറി ചിന്തിക്കുവാന്‍ അവര്‍ തയ്യാറായി. ഇതിനുള്ള ആകെ തടസ്സം കാലാകാലങ്ങളായി ബി.ജെ.പിയെക്കുറിച്ച് പ്രതിപക്ഷങ്ങളാല്‍ പ്രചരിക്കപ്പെട്ട തെറ്റായ ധാരണ. ബി.ജെ.പി ക്രിസ്ത്യന്‍ മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണ് എന്നാണാരോപിക്കപ്പെട്ടിരുന്നത്. അതൊക്കെ തെറ്റായ ധാരണയാണെന്ന് അവര്‍ക്ക് മനസ്സിലായി. അതുകൊണ്ടാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയെപോലുള്ള ഉന്നത മത നേതാക്കള്‍ ബി.ജെ.പി അനുകൂല പ്രസ്താവനകളുമായി രംഗത്തുവന്നത്. തലശ്ശേരി ബിഷപും താമരശ്ശേരി ബിഷപുമൊക്കെ വ്യത്യസ്ത രീതിയിലുള്ളതാണെങ്കിലും തങ്ങള്‍ ബി.ജെ.പി വിരോധികളല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡല്‍ഹിയിലെ കൃസ്ത്യന്‍ പള്ളി സന്ദര്‍ശനമായിരുന്നു കോണ്‍ഗ്രസിനെ ഞെട്ടിപ്പിച്ചത്. നേരത്തെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകരോട് കൃസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കാനും അവരുമായി സൗഹൃദം സ്ഥാപിക്കാനും മോദി നിര്‍ദ്ദേശിച്ചിരുന്നു. ഈസ്റ്ററില സ്‌നേഹയാത്രയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമായിരുന്നു. മോദി തന്നെ നേരിട്ട് ചര്‍ച്ചിലെത്തിയപ്പോള്‍ വളരെ ആവേശത്തോടെയും സൗഹാര്‍ദ്ദത്തോടെയുമാണ് വിശ്വാസികള്‍ വരവേറ്റത്. ഇതൊരു ഗെയിം ചെയ്ഞ്ചറായിരുന്നു. എല്ലാവരും അതിനെ സ്വാഗതം ചെയ്തു. ഇതേപോലെ കേരളത്തില്‍ താഴെ തട്ടിലുമെല്ലാം സ്‌നഹയാത്ര പരിപാടി നടന്നു. കേന്ദ്രമന്ത്രി വി.മുരളീധരന്‍ തിരുവനന്തപുരത്ത് ലത്തീന്‍ അതിരൂപതാ അധികൃതരെയും, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കോഴിക്കോട് താമരശ്ശേരി ബിഷപ്പമാരെയും, അബ്ദുള്ളക്കുട്ടിയും പി.കെ.കൃഷ്ണദാസും ചേര്‍ന്ന് തലശ്ശേരി ബിഷപ്പിനെയും സന്ദര്‍ശിച്ചു.
ഇതൊക്കെ ഉടന്‍ വോട്ടായി മാറില്ലെങ്കിലും ഒരു മതവിഭാഗത്തിന് ബി.ജെപിയോടുളള സമീപനം മാറുകയായിരുന്നു. ഇതിനെയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എല്‍.ഡി.എഫ് മന്ത്രി ആര്‍ ബിന്ദുവുമൊക്കെ വിമര്‍ശിക്കുന്നത്. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയായ ബി.ജെ.പി നേതാക്കള്‍ പള്ളികളില്‍ പോവുന്നത് നല്ലതല്ലെ. പ്രത്യേകിച്ചും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍. രണ്ടു മതവിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധവും സൗഹൃദവും ശക്തിപ്പെടുകയല്ലോ ഉള്ളൂ. ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലടിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്.
സൗഹൃദത്തിന്റെ അന്തരീക്ഷം ഉണ്ടാവുമ്പോള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയാണൊ എന്നാണ് നമ്മുടെ സി.പി.എം കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ ആലോചിക്കേണ്ടത്.