എസ്.എഫ്.ഐ പെട്ടു, ഗവര്‍ണര്‍ക്ക് നേരെ നടന്നത് ആക്രമണമെന്ന് കേന്ദ്ര ഐബി റിപ്പോര്‍ട്ട്

1 min read

ഞാന്‍ എന്തിനും റെഡി, സി.പി.എമ്മിനെ നേരിടാനുറച്ച് ഗവര്‍ണര്‍, തടയാമെങ്കില്‍ തടഞ്ഞോ എന്ന് വെല്ലുവിളി

ഗവര്‍ണര്‍ക്കെതിരെ നേരെ നടന്ന ആക്രമണത്തില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. വീഴ്ചകള്‍ വ്യക്തമായി ചൂണ്ടിക്കാണിച്ചുള്ള റിപ്പോര്‍ട്ടാണ് ഐ.ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ വാഹനം തടഞ്ഞുനിര്‍ത്തി ചില്ലിലും ബോണറ്റിലും അടിച്ചത് സുരക്ഷാ വീഴ്ചയുടെ ഗൗരവം വ്യക്തമാക്കുന്നു. ഗവര്‍ണറെ കല്ലെറിയാന്‍ ഗൂഢാലോചന നടന്നു. വാഹനവ്യൂഹത്തിന്റെ (കാര്‍കേഡ്) അടുത്തേക്കു പോലും ആരും കടന്നുവരാന്‍ പാടില്ലെന്നതാണ് സുരക്ഷാ പ്രോട്ടോക്കോളില്‍ വ്യക്തമാക്കുന്നത്.

ഗവര്‍ണര്‍ക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണ്. ഗവര്‍ണര്‍ക്ക് നേരെ നടന്നത് പ്രതിഷേധമല്ല, ആക്രമണമാണ്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും തൊട്ടുതാഴെ സെഡ് പ്ലസ് സുരക്ഷയുള്ള ഗവര്‍ണര്‍ക്ക് കൃത്യമായ സുരക്ഷ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണു വിവരം.

അതേസമയം ക്യാംപസുകളില്‍ കാലുകുത്താന്‍ ഗവര്‍ണറെ അനുവദിക്കില്ലെന്ന എസ്എഫ്‌ഐയുടെ വെല്ലുവിളി നേരിടാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം. കാലിക്കറ്റ് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ 18നു നടക്കുന്ന സനാതന ധര്‍മപീഠത്തിന്റെ സെമിനാറില്‍ അദ്ദേഹം പങ്കെടുക്കും. ഡല്‍ഹിയില്‍നിന്നു 16ന് വൈകുന്നേരം കോഴിക്കോട്ടെത്തുന്ന ഗവര്‍ണര്‍ സര്‍വകലാശാലാ ഗെസ്റ്റ് ഹൗസില്‍ താമസിക്കും. 3 ദിവസം ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസില്‍ ഉണ്ടാകും. നേരത്തെ കോഴിക്കോട് നഗരത്തില്‍ താമസിക്കാനായിരുന്നു ഗവര്‍ണറുടെ പരിപാടി. കാമ്പസുകളലില്‍ ഗവര്‍ണറെ തടയുമെന്ന് എസ്. എഫ്. ഐ പ്രഖ്യാപിച്ചപ്പോഴാണ് എ്ന്നാല്‍ പിന്നെ കാമ്പസില്‍ താമസിച്ചേക്കാമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ക്കു പഴുതടച്ച സുരക്ഷ നല്‍കാന്‍ പൊലീസ് നിര്‍ബന്ധിതമാകും. ഗവര്‍ണര്‍ക്ക് നേരെ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ സംസ്ഥാന ഭരണകൂടത്തിന്റെ പരാജയമായാണ് വ്യാഖ്യാനിക്കപ്പെടുക. അത് ഇടതു സര്‍ക്കാരിന് കൂടുതല്‍ ഭീഷണിയാകും. എല്ലാ മേഖലകളിലും നിന്ന് കനത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവരികയും സാമാന്യ ജനങ്ങളുടെ മുഴുവന്‍ വിദ്വേഷത്തിന് പാത്രമാകുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ ഇനി കടുത്ത നിലപാടെടുത്ത് കേന്ദ്ര നടപടി ക്ഷണിച്ചു വരുത്തുകയാണോ എന്ന സംശയവും ഉദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ എതിര്‍പ്പില്‍ നിന്ന് മാറി ഒരു സഹാനൂഭൂതിയുടെ അന്തരീക്ഷം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അതേ സമയം കേരളത്തിലെ ചില കാമ്പസുകളില്‍ കൂടി ഗവര്‍ണര്‍ സന്ദര്‍ശിച്ചേക്കുമെന്ന സൂചനയുണ്ട്. അതോടെ ഗവര്‍ണറെ തടയേണ്ടത് സി.പി.എമ്മിന്റെ അഭിമാന പ്രശ്‌നമായി മാറുമ്പോള്‍ ഗവര്‍ണര്‍ക്ക് സുരക്ഷ നല്‍കേണ്ടത് സര്‍ക്കാരിന്റെ നിലനില്പിന്റെ പ്രശ്‌നമായും മാറും.

Related posts:

Leave a Reply

Your email address will not be published.