കേന്ദ്ര സഹായം കൂടിവരുന്നു
1 min readകഴിഞ്ഞ നാല് വർഷങ്ങളിൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിനുള്ള സാമ്പത്തിക സഹായം വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017-18 മുതൽ 2021-22 വരെയുള്ള നാല് വർഷങ്ങളിലെ കണക്കാണ് സി.എ.ജി. പുറത്തുവിട്ടത്. കേന്ദ്രനികുതി വിഹിതവും കേന്ദ്രസർക്കാരിൽ നിന്നുള്ള ഗ്രാന്റുകളും ഉൾപ്പെടെയാണിത്.
2017-18ൽ കേരളത്തിന് ലഭിച്ചത് 25,360.92 കോടി രൂപയാണ്.
2018-19ൽ 30427.13 കോടിയും 2019-20ൽ 27636.31 കോടിരൂപയും കിട്ടി.
2020-21ൽ 42628.68 കോടി രൂപ കിട്ടിയപ്പോൾ 2021-22ൽ അത് 47,837.21 കോടി രൂപയായി ഉയർന്നു.
കൂടാതെ 2021-22 ൽ വായ്പയായി 9,465,02 കോടി രൂപയും കിട്ടി. 2021-22 ൽ വിവിധയിനങ്ങളിൽ കേരളത്തിനു ലഭിച്ച കേന്ദ്രവിഹിതം ഇങ്ങനെയാണ്
ധനകാര്യ കമ്മിഷൻ ഗ്രാന്റ് – 22,171.13 കോടി രൂപ
മറ്റ് ഗ്രാന്റുകൾ – 7845.99 കോടി രൂപ
പ്രത്യക്ഷനികുതി വിഹിതം – 10,344,41 കോടിരൂപ
പരോക്ഷനികുതി വിഹിതം – 7,475.68 കോടിരൂപ