ബി.ജെ.പി 100 സീറ്റ് കടക്കില്ല, അധികരത്തിൽ നിന്ന് പുറത്താക്കപ്പെടും
1 min read
ഈ വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റ് കടക്കില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റ് നേടുകയെന്ന ബിജെപിയുടെ പദ്ധതി നടക്കില്ല. ഇത്തവണ അവർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടും. ഖാർഗെ പറഞ്ഞു.
പദ്ധതികളെല്ലാം കോൺഗ്രസ് തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് ഇവിടെയെത്തുമ്പോൾ പ്രധാനമന്ത്രി പറയുക. എന്നാൽ നിങ്ങൾ ഇപ്പോൾ എന്തുചെയ്യുകയാണെന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്. ജനങ്ങൾ ഇതിനെല്ലാം തക്കതായ മറുപടി നൽകും. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കഠിനാധ്വാനം ചെയ്ത മണ്ണാണിത്. അമേഠിയിലെ ജനങ്ങൾക്ക് ഗാന്ധികുടുംബവുമായി ആ്ത്തിലുള്ള ബന്ധമാണുള്ളത്. ഖാർഗെ കൂട്ടിച്ചേർത്തു.