ബി.ജെ.പി 370 കടക്കും. എന്‍.ഡി.എ 400
1 min readഅടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റയ്ക്ക് 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ 400 സീറ്റ് നേടും. ഞങ്ങളുടെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. 2014ല്‍ ചിദംബരം ധനകാര്യമന്ത്രിയായിരിക്കുമ്പോള്‍ ഇന്ത്യ സാമ്പത്തിക സ്ഥിതിയില്‍ 11 ാം സ്ഥാനത്തായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. 30 കൊല്ലം കൊണ്ട് ഇന്ത്യ മൂന്നാമത്തെ ശക്തിയായി മാറുമെന്നാണ് യു.പി.എ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ നമ്മള്‍ക്കത്ര കാത്തിരിക്കാന്‍ സമയില്ലെന് പ്രധാനമന്ത്രി പറഞ്ഞു. തങ്ങള്‍ 4 കോടി പാവങ്ങള്‍ക്കായി വീടുണ്ടാക്കി. നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കായി 80ലക്ഷം വീടുണ്ടാക്കി. ഇത് കോണ്‍ഗ്രിന്റെ വേഗതയിലായിരുന്നെങ്കില്‍ ഇതൂ പൂര്‍ത്തികരിക്കാന്‍ 100 വര്‍ഷമെടുത്തേനെ എന്ന് മോദി പറഞ്ഞു. അതായത് അഞ്ചുതലമുറ കാത്തിരുന്നാലേ അത് സഫലമാവുകയുള്ളുവായിരുന്നു.