ബി.ജെ.പി സഖ്യകക്ഷികളോട് കൂടുതലടുക്കുന്നു; ലക്ഷ്യം 2024

1 min read

നിലവിലുള്ള സഖ്യകക്ഷി ബന്ധം ശക്തിപ്പെടുത്താനും കൂടുതല്‍ കക്ഷികളെ കൂട്ടാനും ശ്രമം

2019ലെ തിരഞ്ഞെടുപ്പില്‍ കനത്ത വിജയം നേടിയ ബിജെ.പി 2024ലെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് വലിയ സൂക്ഷ്മതയോടെ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മാത്രം 303 സീറ്റ് നേടിയിരുന്നു. സഖ്യകക്ഷികളാകട്ടെ 50 സീറ്റ് നേടി. പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ലോകസഭയിലെ പത്തിലൊന്ന് സീറ്റ് നേടാന്‍ പോലും കഴിഞ്ഞില്ല. പത്ത് വര്‍ഷക്കാലത്തെ ദേശീയ ജനാധിപത്യ സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടത്തിന്റെ മികവിലാണ് ബി.ജെ.പി തിരഞ്ഞടുപ്പിനെ നേരിടാന്‍ പോകുന്നത്.

നേരത്തെ എ.ബി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഏറ്റവും അധികം സഖ്യകക്ഷികളുളള ഭരമുന്നണിയായിരുന്നു അത്. എന്നാല്‍ 2014ല്‍ മോദി അധികാരത്തില്‍ വന്നതുമുതല്‍ സഖ്യകക്ഷികളുടെ പ്രാധാന്യം കുറഞ്ഞതായാണ് വിലയിരുത്തല്‍. സഖ്യകക്ഷികളോടുള്ള സമീപനത്തിലുള്ള മാറ്റമാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്.

പല സഖ്യകക്ഷികളും ബി.ജെ.പി മുന്നണി വിട്ടു. ബിഹാറില്‍ സമതാ പാര്‍ട്ടി, പഞ്ചാബില്‍ അകാലി ദള്‍, മഹാരാഷ്ട്രയില്‍ ശിവസേന തുടങ്ങിയവ. ശിവസേനയിലെ വലിയൊരു വിഭാഗം പിന്നെ തിരിച്ചുവന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുമായി ബി.ജെ.പി നല്ല ബന്ധത്തിലാണ്. കേന്ദ്രത്തിലാണെങ്കില്‍ രാംദാസ് അഥവാലെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി, യു.പിയിലെ അപ്‌നാ ദള്‍ തുടങ്ങിയവയാണ് ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷികള്‍.

ഇപ്പോള്‍ സഖ്യകക്ഷികളെ അനുനയിപ്പിക്കുന്ന നീക്കമാണ് ബി.ജെ.പി നടത്തുന്നത്. ആരോടും കുതിരകയറ്റമില്ല. മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.സി മാരോട് സംസാരിക്കുമ്പോള്‍ ഷിന്‍ഡേ വിഭാഗം ദുര്‍ബലമാണെന്ന് പറഞ്ഞ എം.എല്‍.സിയോട് അതിനെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്ത സമീപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കൈക്കൊണ്ടതെ്ന്നാണ ഒരു രാഷ്ട്രീയ നിരീക്ഷകന്‍ വ്യക്തമാക്കിയത്. സഖ്യകക്ഷികളെ നക്കിക്കൊല്ലാതെ അവരെ കൂടി ശക്തിപ്പെടുത്തുന്ന സമീപനമാണ് ബി.ജെ.പി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

2014ല്‍ ബിജെ.പിക്ക് 26 സഖ്യകക്ഷികളുണ്ടായിരുന്നു. 282 സീറ്റാണ് അന്ന് കീട്ടിയത്. സഖ്യകക്ഷികള്‍ക്ക് 54 സീറ്റുംലഭിച്ചു. അന്ന് ശിവസേനയ്ക്ക് 18ഉം തെലുങ്കുദേശത്തിന് 16 ഉം സീറ്റുണ്ടായിരുന്നു. പാസ്വാന്റെ ലോകജനശക്തി പാര്‍ട്ടിക്ക്ആറ് സീറ്റുണ്ടായിരുന്നു.

എന്നാല്‍ ഏറ്റവും ഒടുവില്‍ പാര്‍ലമെന്റ് കെട്ടിട ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പിയുടെകൂടെ നിന്നതില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് മാത്രമേ ഗണ്യമായ സ്വാധീനം ഉണ്ടായിരുന്നുള്ളു. 39 സീറ്റുള്ള തമിഴ്‌നാട്ടില്‍ പക്ഷേ ജയലളിതയെ പോലുളള നേതാക്കളുടെ അഭാവം എ.ഐ.എ.ഡി.എം.കെയെ ദുര്‍ബലമാക്കിയിരിക്കുകയാണ്.

ഇപ്പോള്‍ പാര്‍ലമെന്റ ബഹിഷ്‌കരണത്തിനെതിരെ രംഗത്തുവന്ന ജെ.ഡി.എസ്, ബി.എസ്പി , ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബിജെഡി തുടങ്ങിയവര്‍ ബി.ജെ.പി യുടെ ഘടകക്ഷി സാദ്ധ്യത പട്ടികയിലുണ്ടാവന്‍ സാദ്ധ്യതയുണ്ട്.

2014ലും 2019ലും യു.പിയിലെ 80ല്‍ 73 ഉം 64 ഉം വീതം സീറ്റാണ് ബി.ജെ.പി നേടിയത്. ഗുജറാത്തില്‍ ഇത് 26ലെ 26 ും 26 ഉം ആയിരുന്നു. രാജസ്ഥാനിലെ 25ല്‍ മുഴുവനും കിട്ടി. മദ്ധ്യപ്രദേശിലും ചത്തീസ്ഗഡിലും ഒന്നുവീതം മാത്രമേ നഷ്ടമായുള്ളു. കര്‍ണാടകയില്‍ കഴിഞ്ഞ തവണ 28ല്‍ 25 ഉംലഭിച്ചു.

യു.പിയില്‍ വേണമെങ്കില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാകാം. കര്‍ണാടക, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിലവിലു്ള്ള ആധിപത്യം തുടരണം. തെലുങ്കാന, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ സീറ്റി കിട്ടുമായിരിക്കും. കുടുതലല്‍ സഖ്യകക്ഷികളെ ആകര്‍ഷിക്കാനുള്ള ശ്രമമായിരിക്കും ബിജെ.പി നടത്തുക. അതേ സമയം വാജ്‌പേയി കാലത്തേതു പോലെ ഘടകകക്ഷികള്‍ക്ക് വിലപേശാനുള്ള അവസരം ബി.ജെ.പി കൊടുക്കില്ല.

ഒരേ സമയം കൂടുതല്‍ ഘടകകക്ഷികളെ ഉള്‍ക്കൊള്ളിക്കുക, അതോടൊപ്പം ബി.ജെ.പിക്ക് മാത്രം കേവല ഭൂരിപക്ഷം നേടിയ ശേഷം മറ്റു ഘടക കക്ഷികള്‍ക്ക് വിലപേശാനുള്ള അവസരം നിഷേധിക്കുക എന്നിവയായിരിക്കും ബി.ജെപി പയറ്റാന്‍ പോകുന്ന തന്ത്രം.

Related posts:

Leave a Reply

Your email address will not be published.