2024ലെ ബി.ജെ.പി, പുതിയ ലുക്കും ആത്മവിശ്വാസവും
1 min readഭരണത്തുടര്‍ച്ചയ്ക്ക് ബി.ജെ.പി, പല പഴയ മുഖങ്ങളും മാറും
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പി അതിലെ ലുക്കിലും മാറ്റം വരുത്തുന്നു. ബി.ജെ.പിക്ക് ഒട്ടേറെ ആത്മവിശ്വാസം പകര്‍ന്ന തിരഞ്ഞെടുപ്പാണ് മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും നടന്നത്. പ്രതിപക്ഷത്തിരുന്ന രണ്ടു സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത ബി.ജെ.പി ഭരണത്തിലിരുന്ന മദ്ധ്യപ്രദേശ് നിലനിര്‍ത്തുകയും ചെയ്തു. ചടുലവും മറ്റുള്ളവര്‍ക്ക് കണക്കുകൂട്ടാന്‍ കഴിയാത്തതുമാണ് ബി.ജെ.പിയുടെ നീക്കങ്ങള്‍. മൂന്നു സംസ്ഥാനങ്ങളിലും കരുത്തരായ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. മോദിക്ക് മുന്നെ മുഖ്യമന്ത്രിയായിരുന്ന ആളാണ് മദ്ധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍. ചൗഹാനെ മാറ്റുമോ എന്ന സംശയം ഉണ്ടായിരുന്നു. പകരം ആര്. കൈലാഷ് വിജയ വര്‍ഗീയ, തോമര്‍… പല പേരുകള്‍ വന്നെങ്കിലും ആരുമറിയാത്ത ആളായ മുഖ്യമന്ത്രി. രാജസ്ഥാനിലെ വസുന്ധര രാജെ സിന്ധ്യയ്ക്കും ഛത്തിസ്ഗഡിലെ രമണ്‍സിംഗിനും അതുതന്നെയായിരുന്നു സ്ഥിതി. വനവാസി കല്യാണ്‍ ആശ്രം പോലുളള പരിവാര്‍ സംഘടകള്‍ക്കും പുതിയ ആളുകളോടായിരുന്നു ഛത്തിസ്ഗഡില്‍ താല്പര്യം. രാജസ്ഥാനില്‍ വസുന്ധരെയുടെ എതിരാളികള്‍ക്കും മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ല. അതും താരതമ്യേന പുതുമുഖത്തിന് കിട്ടി.
അങ്ങനെ മിനുക്കിയ മുഖവുമായാണ് പുതുവര്‍ഷത്തെ ബി.ജെ.പി വരവേല്‍ക്കുന്നത്. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കാര്യമായ എതിര്‍പ്പുകളൊന്നുമില്ല. ഇന്ത്യ മുന്നണിയുടെ കാറിന്റെ ടയറിലെ കാറ്റ് തുടക്കത്തിലെ ഒഴിച്ചുകളയാന്‍ ബി.ജെ.പിക്കായി. കര്‍ണാടകയിലെ വിജയത്തില്‍ നിന്നുണ്ടായ ആവേശമായിരുന്നു ഇന്ത്യ മുന്നണിക്ക്. എന്നാല്‍ അയോദ്ധ്യയിലുടെ ബി.ജെ.പി അവരെ നിലംപരിശാക്കി. അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുത്താല്‍ ഇന്ത്യ മുന്നണിയിലെ പ്രമുഖ കക്ഷികളെല്ലാം പിണങ്ങും. പങ്കെടുത്തില്ലെങ്കിലോ വടക്കേ ഇന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് എടുക്കാനും തൊടാനുമുണ്ടാവില്ല. അയോദ്ധ്യയിലുടെ ഇന്ത്യ മുന്നണിയില്‍ തമ്മിലടി ഉണ്ടാക്കിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. കണക്കുകള്‍ നോക്കി ക്കഴിഞ്ഞാല്‍ ബി.ജെ.പി വിഷമിക്കുക മൂന്ന് സംസ്ഥാനങ്ങളിലാണ് ബിഹാര്‍, കര്ണാടക, മഹാരാഷ്ട. എന്നാല്‍ കര്‍ണാടകയില് ലോകസഭാ തിര്‌ഞെടുപ്പാവുമ്പോഴേക്കും ബി.ജെ.പിക്ക് മുന്നേറാന് കഴിയും. മഹാരാഷ്ട്രയില്‍ ശിവസേന കോണ്‍ഗ്രസ് എന്.സി.പി സഖ്യം മുന്നേറുമെന്നാണ് ആദ്യം കരുതിയതെങ്കിലും ശിവസേന, എന്‍സിപി പാര്ട്ടികളിലും ഭൂരിഭാഗവും ബി.ജെ.പി പക്ഷത്തുള്ള പാര്‍ട്ടികളാണ് ചേക്കേറിയത്. പിന്നെ ബിഹാര്‍. ലാലു നിതീഷ് സഖ്യം അത്ര ഫലപ്രദമാവില്ല എന്നാണ് ഇപ്പോഴത്തെ കണക്കൂകൂട്ടല്‍. നിതീഷിന് ഇന്ത്യ മുന്നണിയില്‍ അതൃപ്തി ഉണ്ട്. നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാര്‍തഥിയാക്കണമെന്നായിരുന്നു ആര്‍.ജെ.ഡി, ജെ.ഡിയു ആവശ്യം. എന്നാല്‍ ഖാര്‍ഗെയുടെ പേരാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്. ഇതും നിതീഷിന ഇഷ്ടപ്പെടുന്നില്ല. അതിനിടയില്‍ ജെ.ഡിയുവില്‍ പിളര്‍പ്പുണ്ടാക്കി തേജസ്വ യാദവിനെ മുഖ്യമന്ത്രിയാക്കാന്‍ ആര്‍.ജെ.ഡി ശ്രമിച്ചുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇതും നിതീഷിനെ അലോസരപ്പെടുത്തുന്നുണ്ട്.
ഇപ്പോഴത്തെ നിലയില്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിന് 350 സീറ്റവരെ കിട്ടാമെന്ന് വിശ്വാസമുണ്ട്. മോദി തന്നെയായിരിക്കും ബി.ജെ.പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. മുഖ്യമന്ത്രിമാര്‍ പുതിയ ആളുകള്‍ വന്നതുപോലെ കേന്ദ്രമന്ത്രിസഭയചിലതും പഴയ തലകള്‍ പലതും തെറിക്കും. തലമുറ കൈമാറ്റമാണ് ബി.ജെ.പി നടത്തുന്നത്.പല എം.പിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും സീറ്റ് കിട്ടാനിടയില്ല.
ആര് മന്ത്രിയാകും എന്ന് ആര്‍ക്കും പ്രവചിക്കാനും കഴിയില്ല. ഉത്തര്‍പ്രദേശില്‍ മനോജ് സിഹ്നയായിരിക്കം മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നു കരുതിയപ്പോഴായിരുന്നു നാടകീയമായി യോഗി ആദിത്യനാഥിന്റെ പേര് വന്നത്. അതുപോലെയാണ് മിക്ക സംസ്ഥാനങ്ങളിലും. ഇതുപോലെ സംസ്ഥാന മുഖ്യമന്ത്രിമാരെയും മാറ്റിക്കൂടായ്കയില്ല.
തങ്ങളുടെ പ്രധാന അജന്‍ഡകളൊക്കെ നടപ്പാക്കിയ ആത്മവിശ്വാസവുമായാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കാശ്മീരിന് പ്രത്യേകാവശം നല്‍കുന്ന ഭരണ ഘടനയിലെ 370ാം വകുപ്പ് നീക്കി കഴിഞ്ഞു. ചിരകാല സ്വപ്‌നമായിരുന്ന അയോദ്ധ്യയിലെ രാമക്ഷേത്രം എല്ലാ വിധ എതിര്‍പ്പുകളെയും അതിജീവിച്ച് പണിതു കഴിഞ്ഞു. ഇനി ഏകീകൃത സിവില്‍ കോഡാണുള്ളത്.
2024 ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കരുത്തും ആത്മവിശ്വാസവുമാണ് നല്‍കുന്നത്. അടുത്ത തിരഞ്ഞെടുപ്പിനെ ഒട്ടും ആശങ്കയില്ലാതെയാണ് ബി.ജെ.പി നേരിടുന്നതും. അതും മോദിയുടെ നേതൃത്വത്തില്‍ തന്നെ. അതോടൊപ്പം തലമുറ മാറ്റവും ബി.ജെ.പിയില്‍ നടക്കും.