ബംഗാളില്‍ ബി.ജെ.പി വനിതാ സ്ഥാനാര്‍ഥിയെ നഗ്നയാക്കി മര്‍ദ്ദിച്ചു, അപമാനിച്ചു
1 min read വനിതാ സ്ഥാനാര്‍ത്ഥിയെ നഗ്നയാക്കി പീഡിപ്പിച്ചത് ് പശ്ചിമബംഗാളിലെ
ദക്ഷിണ പഞ്ചളയില്‍
പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ ബി.ജെ.പി വനിതാ സ്ഥാനാര്‍ഥിയെ ബൂത്തില്‍ നിന്നിറക്കി മര്‍ദ്ദിച്ചു നഗ്നയാക്കി അപമാനിച്ചു. പീഡിപ്പിച്ചത് തൃണമൂല്‍ സ്ഥാനാര്‍ത്ഥി ഹേമന്ദ റോയിയും 50 ഓളംഅനുയായികളും. ജൂലായ് എട്ട് തിരഞ്ഞെടുപ്പ് വേളയിലാണ് അക്രമം നടന്നത്. അക്രമം നടന്ന ഉടനെ വനിതാ സ്ഥാനാര്‍ഥി പാഞ്ച ള പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമെടുത്തില്ല.
നൂര്‍ ആലം, സഞ്ജുദാസ്, റണബിര്‍ പഞ്ച, സുകുമാള്‍ പഞ്ച്, ആലിഫ് എന്നിവരും അക്രമത്തിന് നേതൃത്വം നല്‍കിയ ഹേമേന്ദിന്റെ കൂടെ ഉണ്ടായിരുന്നതായി അവര്‍ പറഞ്ഞു. അവരെന്റെ നെഞ്ചത്തും തലയ്ക്കും വടികൊണ്ടിടിച്ചു. എന്നെ പോളിംഗ് ബൂത്തില്‍ നിന്ന് പുറത്തേക്ക് പിടിച്ചിറക്കി. ടിഎം.സി സ്ഥാനാര്‍ഥി എന്റെ വസ്ത്രങ്ങളഴിച്ചുമാറ്റാന്‍ ആസിഫിനോടും സുകുമാള്‍ പഞ്ചയോടുംപറഞ്ഞു. അവര്‍ ആളുകളുടെ മുന്നില്‍ വച്ചെന്റെ തുണിയുരിഞ്ഞു.അപമാനിച്ചു.
മണിപ്പൂരിലെ സംഭവങ്ങളെ ക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി മണിപ്പൂരിലെ സംഭവ വികാസങ്ങളെക്കുറിച്ച് മിണ്ടുന്നില്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
ബി.ജെ.പി സമ്മര്‍ദ്ദം ചെലുത്തിയപ്പോള് മാത്രമാണ് നിങ്ങളുടെ പോലീസ് എഫ്.ഐ.ആര്‍ ഇടാനെങ്കിലും തയ്യാറായത്.
ബംഗാളിന്റെ ആഭ്യന്തര മന്ത്രിയെന്ന നിലയ്ക്ക് ക്രമസമാധാന പാലനം നടത്തേണ്ട നിങ്ങള്‍ കള്ളംമാത്രം പറയുകയാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. മമത പരാജയപ്പെട്ട മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന അക്രമങ്ങളില്‍ 50പേരാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെമ്പാടും വ്യാപകമായ അക്രമണങ്ങളാണ് അരങ്ങേറിയത്. പലയിടത്തും തൃണമൂലുകാര്‍ ബൂത്ത് പിടിച്ചെടുത്തു. എതിര്‍സ്ഥാനാര്‍ഥികളെ ഓടിച്ചു. ബാലറ്റ് പേപ്പറുകള്‍ തട്ടിയെടുത്ത് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്ത ബാലറ്റുകള്‍ കീറിക്കളഞ്ഞു. കോണ്‍ഗ്രസിന#്‌റെയും സി.പി.എമ്മിന്‍രെും സംസ്ഥാന നേതൃത്വം തൃണമൂല്‍ അക്രമത്തിനെതിരെ ശക്തമായി രംഗത്തുവന്നെങ്കിലും ഇരുവരുടെയും ദേശീയ നേതൃത്വം മമതയുമായി സഖ്യത്തിലാണ്.
ReplyForward |