ഐശ്വര്യ ലക്ഷ്മി നായികയാകുന്ന തെലുങ്ക്
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.
1 min read

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് ‘അമ്മു’. തെലുങ്കിലാണ് ‘അമ്മു’ എന്ന ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചാരുകേശ് ശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അമ്മു’വിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
ഒടിടിയില്‍ ഡയറക്ട് റിലീസായിട്ടാണ് ചിത്രം എത്തുക. തെലുങ്കിനു പുറമേ തമിഴ്,മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും എത്തുന്ന ചിത്രം ഒക്ടോബര്‍ 19ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രീമിയര്‍ ചെയ്യുക. ഐശ്വര്യ ലക്ഷ്മിയുടെ കരുത്തുറ്റ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മിക്കുന്നത്.