ഏഷ്യന്‍ ഗെയിംസ് 2023: ഷൂട്ടിംഗില്‍ ഇന്ത്യ സ്വര്‍ണവും വെങ്കലവും നേടി

1 min read

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ഷൂട്ടിങ്ങ് യാര്‍ഡില്‍ നിന്ന് വീണ്ടും മെഡല്‍ നേട്ടവുമായി ഇന്ത്യന്‍ ഷൂട്ടര്‍മാര്‍. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ഇനത്തില്‍ ലോക റെക്കോഡോടെ സിഫ്റ്റ് കൗര്‍ സംര സ്വര്‍ണം വെടിവച്ചിട്ടപ്പോള്‍ ആഷി ചൗക്‌സി വെങ്കല മെഡല്‍ സ്വന്തമാക്കി. ഏഷ്യാഡില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണിത്.

469.6 പോയിന്റ് നേടിയ സിഫ്റ്റ് കൗര്‍ സംര 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വിഭാഗത്തില്‍ ലോക റെക്കോഡ്, ഗെയിംസ് റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയാണ് ഒന്നാമതെത്തിയത്. ആതിഥേയരായ ചൈനയുടെ ക്യോങ്യൂ ഷാങ് 462.3 പോയിന്റുമായാണ് വെള്ളി നേടിയത്. മൂന്നാമതെത്തിയ ആഷി ചൗക്‌സി 451.9 പോയിന്റാണ് സ്വന്തമാക്കിയത്. അതേസമയം, മണിനി കൗശിക് യോഗ്യത റൗണ്ടില്‍ 18ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Related posts:

Leave a Reply

Your email address will not be published.