സെക്സി വസ്ത്രങ്ങളാണ് അശ്വിന് ഇഷ്ടം
1 min readദുബായ് യാത്രയ്ക്കൊരുങ്ങി അശ്വിനും ദിയ കൃഷ്ണയും
താരപുത്രി എന്നുള്ള ലേബലില്‍ നിന്നും മാറി വളരെ സിംപിള്‍ ലൈഫ് നയിക്കുന്നൊരാളാണ് ദിയ കൃഷ്ണ. കൃഷ്ണ സിസ്റ്റേഴ്സില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് ഒരുപക്ഷെ ദിയയ്ക്കായിരിക്കും. കോളജ് പഠനത്തിനുശേഷം സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചു. ഫാന്‍സി ആഭരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെയും യുട്യൂബ് വ്ലോഗിങിലൂടെയുമാണ് തനിക്കുള്ള വരുമാനം സമ്പാദിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ദിയ താന്‍ പ്രണയത്തിലാണെ വിവരം വെളിപ്പെടുത്തിയത്.
സുഹൃത്തായ അശ്വിന് തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിന്റെ വീഡിയോ ദിയ പങ്കുവെച്ചത് വൈറലായിരുന്നു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട. ഒരു മോതിരമൊക്കെയായി സിനിമാ സ്റ്റൈലിലാണ് അശ്വിന് പ്രപ്പോസ് ചെയ്തത്. ദിയ വിവാഹത്തിന് സമ്മതം പറഞ്ഞതോടെ പണിയിപ്പിച്ച് കൊണ്ടുവന്ന മോതിരം അശ്വിന് വിരലില്‍ അണിയിക്കുകയും ചെയ്തു.
എന്നാല്‍ ദിയയും അശ്വിനും തമ്മിലുള്ള പ്രണയത്തെ കുറിച്ച് കൃഷ്ണകുമാറോ സഹോദരിമാരായ അഹാനയോ ഇഷാനിയോ ഹന്‍സികയോ അമ്മ സിന്ധുവോ ഒന്നും പ്രതികരിച്ചിരുന്നില്ല. അശ്വിന് ദിയയുടെ വീട്ടില്‍ വന്നതും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചതിന്റെയും വീഡിയോ ദിയ പങ്കുവെച്ചിരുന്നു.
മാത്രമല്ല ദിയയും അശ്വിനും ചേര്‍ന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച എക്സിബിഷനില്‍ പങ്കെടുക്കാന്‍ ദിയയുടെ അമ്മ സിന്ധു കൃഷ്ണ എത്തിയിരുന്നു. സോഫ്റ്റ്വെയര് ഡവലപ്പറാണ് അശ്വിന്. ദിയയുടെ സര്‍പ്രൈസ് പ്രപ്പോസല്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രെന്റിങാണ്. അതേസമയം കാമുകനൊപ്പം ദുബായ് ട്രിപ്പിന് ഒരുങ്ങുകയാണ് ദിയ കൃഷ്ണ.
ഫെബ്രുവരി ആദ്യ ആഴ്ച തന്നെ തങ്ങള്‍ ദുബായിക്ക് തിരിക്കുമെന്ന് ദിയ തന്നെ പുതിയ വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിയ മുമ്പും കുടുംബത്തോടൊപ്പം ദുബായ് സന്ദര്ശിച്ചിട്ടുണ്ടങ്കിലും അശ്വിന് ആദ്യമായാണ് ദുബായ്ക്ക് പോകുന്നത്. ദുബായ് യാത്രയ്ക്കുള്ള പര്‍ച്ചേസിങ് ഇതിനോടകം ദിയ പൂര്‍ത്തിയാക്കി കഴിഞ്ഞു. മുഴുവന്‍ വസ്ത്രങ്ങളും ഓണ്‍ലൈനായും മറ്റുമാണ് വാങ്ങിയത്.
മറ്റൊരു വിദേശ രാജ്യത്തേക്കാണ് പോകുന്നത് എന്നതുകൊണ്ട് തന്നെ മോഡേണ്‍ വസ്ത്രങ്ങളാണ് ദിയ കൂടുതലായും ചൂസ് ചെയ്തേക്കുന്നത്. സെക്സി, ഗ്ലാമര്‍ ലുക്ക് നല്കുന്ന വസ്ത്രങ്ങള്‍ ഏറെയും ദിയയ്ക്കായി സെലക്ട് ചെയ്തത് അശ്വിനാണ്. താന്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് അശ്വിന് ഇഷ്ടമാണെന്നും മറ്റുള്ള രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ മാത്രമെ താന്‍ അവ ഉപയോഗിക്കൂവെന്ന് അശ്വിന് അറിയാമെന്നും പുതിയ വീഡിയോയില്‍ ദിയ പറയുന്നു.
പ്രണയം പരസ്യപ്പെടുത്തുന്നതിന് മുമ്പ് മാല്ഡീവ്സില് പോയപ്പോഴും ദിയയുടെ വസ്ത്രങ്ങള്‍ സെലക്ട് ചെയതത് അശ്വിനായിരുന്നു. നാട്ടില്‍ ഇത്തരം മോഡേണ്‍ വസ്ത്രങ്ങള്‍ സൊസൈറ്റി കാരണം താന്‍ അധികം ഉപയോഗിക്കാറില്ല. തനിക്കൊപ്പം കൂടിയശേഷം സ്ത്രീകളുടെ വസ്ത്രങ്ങളെ കുറിച്ചെല്ലാം അശ്വിന് നല്ല അറിവാണ്. പീരിഡ്സാകുമ്പോള് പാഡ് വാങ്ങാന്‍ പറഞ്ഞ് വിട്ടാല്‍ കോണ്‍ഫിഡന്‍സോടെ പോയി വാങ്ങിയിട്ട് വരുന്ന സുഹൃത്താണ്.
തന്റെ ആണ്‍സുഹൃത്തുക്കളില്‍ പലര്‍ക്കും പാഡിനെ കുറിച്ചൊന്നും വലിയ അറിവില്ലാത്തവരാണെന്നും എന്നാല്‍ അശ്വിന് അങ്ങനെയല്ലെന്നും ദിയ പറയുന്നു. ഫെബ്രുവരിയില്‍ ദുബായ് വ്ലോഗുകള്‍ പങ്കുവെക്കുമെന്നും അറിയിച്ചാണ് ദിയ വീഡിയോ അവസാനിപ്പിച്ചത്.
കുടുംബജീവിതം അതിയായി ആഗ്രഹിക്കുന്ന ഒരാളാണ് ദിയ. അതുകൊണ്ട് തന്നെ തന്റെ വിവാഹം ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഉണ്ടാകുമെന്ന് ദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അശ്വിന്ദിയ കോമ്പോയ്ക്ക് നിരവധി ആരാധകരാണുള്ളത്. ദിയയും അമ്മ സിന്ധുവിനെപ്പോലെ നല്ലൊരു ഭാര്യയും അമ്മയുമാകുമെന്നാണ് ആരാധകരില്‍ ഏറെയും പേര് കമന്റ് ചെയ്തിരിക്കുന്നത്.
പതിവുപോലെ ഇത്തവണയും അശ്വിനെപ്പോലൊരു നല്ല പങ്കാളിയെ കിട്ടിയ ദിയയെ അഭിനന്ദിച്ചുള്ളതാണ് കമന്റുകള്‍ ഏറെയും. ദിയയുടെ സ്വപ്നങ്ങള്‍ക്കൊത്ത് സഞ്ചരിക്കാനാണ് അശ്വിന് ഇഷ്ടമെന്നത് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണെന്നും കമന്റുകളുണ്ട്.