അരുണാചല്‍ പ്രദേശ്: ചൈനയെ വെട്ടി അമേരിക്ക

1 min read

അരുണാചൽ പ്രദേശ് ഇന്ത്യയുടേതെന്ന് അംഗീകരിച്ച് അമേരിക്ക

അരുണാചൽ പ്രദേശ് സ്വന്തമാക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്കിടെ സംസ്ഥാനത്തെ ഇന്ത്യയുടെ അഭിവാജ്യ മേഖലയായി അംഗീകരിച്ച് അമേരിക്ക. കോൺഗ്രഷണൽ സെനസ്‌റ്റോറിയൽ കമ്മിറ്റി അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ പ്രധാന മേഖലയായി അംഗീകരിച്ച് പ്രമേയം പാസാക്കി. 

വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. അരുണാചൽ പ്രദേശ് പിടിച്ചടക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കേറ്റ കനത്ത തിരിച്ചടിയാണിത്. സെനേറ്റർമാരായ ജെഫ് മെർക്കലേ, ബിൽ ഹഗെർട്ടി, ടിം കെയ്‌നേ, ക്രിസ് വാൻ ഹോളൻ എന്നിവരാണ് കമ്മിറ്റി മുൻപാകെ പ്രമേയം അവതരിപ്പിച്ചത്. ഇത് അംഗങ്ങൾ ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. മക്മഹോൺലൈനിനെ ചൈനയുടെയും അരുണാചൽ പ്രദേശിന്റെയും അതിർത്തിയായി പ്രമേയം അംഗീകരിക്കുന്നു.

അതിർത്തിയോട് ചേർന്നുള്ള അരുണാചൽ പ്രദേശിന്റെ ഭൂരിഭാഗം മേഖലകളും തങ്ങളുടേത് ആണെന്നാണ് ചൈനയുടെ വാദം. ഇതിനോടകം തന്നെ ഈ വാദം നിരവധി തവണ ചൈന ഉയർത്തികഴിഞ്ഞു. ഇതിനിടെയാണ് അമേരിക്ക പ്രമേയം പാസാക്കിയിരിക്കുന്നത്.

അരുണാചൽ പ്രദേശിനെ റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഭാഗമായി തങ്ങൾ അംഗീകരിക്കുന്നുവെന്ന് സെനേറ്റർമാരിൽ ഒരാളായ മെർക്കലേ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിന് ഇന്ത്യ വില കൽപ്പിക്കുന്നു. അരുണാചൽ പ്രദേശിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് അമേരിക്കയുടെ എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.