പുരാവസ്തു തട്ടിപ്പ് കേസ്, കെ.സുധാകരന്‍ രണ്ടാംപ്രതി

1 min read

പുരാവസ്തു തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രണ്ടാംപ്രതിയായി കെ.സുധാകരന്‍. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ ഈ കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമാണ് മൂന്നാം പ്രതി. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജീസ്‌ട്രേട്ട് കോടതിയില്‍ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മോന്‍സന്‍ മാവുങ്കലിന് പരാതിക്കാരിലൊരാള്‍ കെ സുധാകരന്റെ ഉറപ്പില്‍ 25 ലക്ഷം കൈമാറിയെന്നും ഇതില്‍ നിന്ന് 10 ലക്ഷം രൂപ സുധാകരന് നല്‍കിയെന്നുമാണ് പ്രേസിക്യൂഷന്‍ കേസ്. ഡ്രൈവര്‍ അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേശണവുമായി മുന്നോട്ടു പോയത്.

Related posts:

Leave a Reply

Your email address will not be published.