350 കോടിയുമായി ‘അനിമല്‍’ കുതിക്കുന്നു…
1 min readബോളിവുഡിലെ നിരൂപകരടക്കം തള്ളി പറഞ്ഞ് വിമര്‍ശനങ്ങല്‍ കടുത്ത ചിത്രം അനിമല്‍ ബോക്‌സ്ഓഫീസില്‍ കുതിക്കുന്നു. സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ ചിത്രത്തിനെതിരെ വലിയ തരത്തില്‍ ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. നിര്‍മാതാക്കളായ ടി സീരീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നാല് ഗിവസം കൊണ്ട് ചിത്രം നേടിയത് 356 കോടി. ഇതോടെ ഷാറുഖ് ഖാന്റെ ജവാനു ശേഷം ഏറ്റവും വേഗത്തില്‍ 300 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചിത്രമായി അനിമലും മാറി. ബേളിവുഡ് ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ഇതുവരെ ലഭിച്ചത് 176 കോടി. അര്‍ജുന്‍ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ‘അനിമല്‍’ വയലന്‍സും സ്ത്രീ വിരുദ്ധതയും നിറഞ്ഞ ചിത്രമാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം….
ബോളിവുഡില്‍ ഈ അടുത്തു കണ്ട ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമകളിലൊന്നായ അനിമലിലൂടെ സൂപ്പര്‍സ്റ്റാര്‍ പട്ടവും രണ്‍വീര്‍ നേടുമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.