അനില്‍ ആന്റണി ബി.ജെ.പി ദേശീയ സെക്രട്ടറി

1 min read

 എ.കെ. ആന്റണിയുടെ മകന്‍ ബി.ജെ.പി ദേശീയസെക്രട്ടറി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിച്ചു. പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ് അനിലിനെ നിയമിച്ചത്. അനില്‍ ഉള്‍പ്പെടെ 13 ദേശീയ സെക്രട്ടറിമാരാണ് ഉണ്ടാവുക. കേരളത്തില്‍ നിന്നുളള എ.പി. അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായി തുടരും.

ബി.ബി.സി ഡോക്യുമെന്ററി വിവാദം കത്തിനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ ദേശീയ ഭാരവാഹി കൂടിയായ അനില്‍ ആന്റണി ബി.ജെ.പി ചായ്‌വ് പ്രകടമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതായിരുന്നു 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി .  ഇത് ഇന്ത്യയെക്കുറിച്ച് അവര്‍ക്ക് ദീര്‍ഘകാലമായി ഉള്ള മുന്‍വിധിയുടെ ഭാഗമാണെന്നായിരുന്നു അനില്‍ ആന്റണിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസുകാര്‍ രാജ്യവ്യാപകമായി ബിബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനിടയിരുന്നു അനില്‍ ആന്റണിയുടെ വിമര്‍ശനം.

തുടര്‍ന്ന് ഏപ്രില്‍ 6ന് ബി.ജെ.പി സ്ഥാപന ദിനത്തില്‍ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനായിരുന്നു അനിലിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ മുന്‍ കൈ എടുത്തത്. അനില്‍ ആന്റണി കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിച്ച ഉടനെ പൊതുസുഹൃത്തായ ഒരു മാദ്ധ്യമ പ്രവര്‍ത്തകനിലൂടെയാണ് അദ്ദേഹം അനില്‍ ആന്റണിയെ ബന്ധപ്പെട്ടത്. തുടര്‍ന്നാണ് ് ബി.ജെ.പിയില്‍ ചേരാന്‍ അനില്‍ സന്നദ്ധത പ്രകടിപ്പിച്ചത്.

അനില്‍ ബി.ജെ.പിയില്‍  ചേര്‍ന്നത് കേരളത്തിലെയും ദേശീയ തലത്തിലെയും കോണ്‍ഗ്രസ് നേതൃത്വത്തിനേറ്റ ഒരു പ്രഹരമായിരുന്നു. കോണ്‍ഗ്രസിലെ ഏറ്റവും പ്രമുഖനായ നേതാവായ എ.കെ.ആന്റണിയുടെ മകന്‍ തന്നെ ബി.ജെ.പിയില്‍ വന്നത് അവര്‍ക്ക് തലവേദനയായി മാറി.   ആന്റണിയുടെ മൗനാനുവാദത്തോടെയാണ് അനില്‍ വന്നതെന്ന പ്രചാരണവും ഉണ്ടായിരുന്നു. അനിലിന്റെ തീരുമാനത്തിനെതിരെ ആന്റണിയുടെ രണ്ടാമത്തെ മകന്‍  അജിത്തിനെ കൊണ്ട് മാദ്ധ്യമ പ്രവര്‍്ത്തകര്‍ക്ക് ബൈറ്റ് നല്‍കിപ്പിക്കുകയും ചെയ്തു. അനില്‍ ആന്റണി  ബി.ജെ.പിയുടെ ദേശീയ സെക്രട്ടറി ആവുന്നത് കോണ്‍ഗ്ര്‌സ് നേതൃത്വത്തിന് വലിയ തിരിച്ചടി ആവും. പ്രത്യേകിച്ച്, യുവാക്കള്‍ക്ക് കോണ്‍ഗ്രസിനോട് താല്പര്യമില്ലെന്ന ധാരണ വളര്‍ത്താനും ഇതിടയാകുമെന്ന  വിലയിരുത്തലുണ്ട്. മണിപ്പൂര് അക്രമങ്ങളോുടെ പശ്ചാത്തലത്തില്‍ കൃസ്ത്യന്‍ മതവിഭാഗത്തില്‍ നിന്നുള്ള ഒരു യുവാവിനെ പാര്‍ട്ടി ദേശീയ സെക്രട്ടറിയാക്കിയതും ബി.ജെ.പിയുടെ  ഒരു പ്രധാനനീക്കമായാണ് കരുതുന്നത്. 

Related posts:

Leave a Reply

Your email address will not be published.