ഭാരത് അരിയുമായി സഞ്ചരിക്കുന്ന കടകളും
1 min read29 രൂപയ്ക്ക് അരി നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി ക്ക് ആവശ്യക്കാളേറെ. നാഫെഡും നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷനും( എന്‍.സി.സി.എഫ്) ആണ് അരി വിതരണം നടത്തുന്നത്. നാഫെഡിലും എന്‍.സി.സി.എഫിലും രജിസ്റ്റര്‍ ചെയ്ത കോ ഓപറേറ്റീവ് സൊസൈറ്റികള്‍ വഴിയും ഭാരത് അരി വിതരണം ചെയ്യും. 5 കിലോ 10 കിലോ പാക്കറ്റുകൡലായാണ് വില്പന. ഒരാഴ്ചയ്ക്കുള്ളില്‍ മൊബൈല്‍ കടകളിലുടെ വിതരണം ചെയ്യും. എല്ലാജില്ലകളിലും സഞ്ചരിക്കുന്ന കടകളെത്തും. സ്വകാര്യ സംരംഭകര്‍ വഴി കമ്മിഷന്‍ അടിസ്ഥാനത്തില്‍ അരി വിതരണം ചെയ്യാനും ചര്‍ച്ച നടക്കുന്നുണ്ട്. എഫ്.സി..ഐയുടെ അങ്കമാലി ഗോഡൗണില്‍ നിന്ന് കാലടിയിലെത്തിച്ച് പോളിഷ് ചെയതാണ് അരി ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഒരാഴ്ച കഴിഞ്ഞ് ഓണ്‍ലൈന്‍ വഴിയും അരി വിതരണം ചെയ്യുമെന്ന് എന്‍.സി.സിഎഫ് അധികൃതര്‍ പറയുന്നു.