ആലുവ പെരുമ്പാവൂര്‍ റോഡില്‍ വീണ്ടും കുഴി അടയ്ക്കുന്നു; ഒപ്പം നിന്ന് പണി എടുപ്പിച്ച് നാട്ടുകാര്‍

1 min read

കൊച്ചി: റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന്‍ മരിച്ചതിന് പിറകെ ആലുവ പെരുമ്പാവൂര്‍ റോഡില്‍ വീണ്ടും കുഴി അടച്ച് തുടങ്ങി. പെരുമ്പാവൂര്‍ മുതല്‍ തോട്ടുമുഖം വരെയാണ് കുഴിയടക്കല്‍ തുടങ്ങിയത്. അതിനിടെ, കുഴി അടക്കല്‍ പോരെന്നും റീ ടാറിംഗ് വേണമെന്നാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോര്‍ഡ് ഓഫീസ് ആലുവ എം എല്‍ എ അന്‍വര്‍ സാദത് ഉപരോധിച്ചു. റോഡ് നിര്‍മ്മാണത്തില്‍ ആര്‍ക്കെങ്കിലും വീഴ്ചയുണ്ടായെങ്കില്‍ സന്ധിചെയ്യില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരനായ കുഞ്ഞ് മുഹമ്മദ് മരിച്ചതിന് പിറകെയാണ് അധികൃതര്‍ വീണ്ടും കുഴി അടപ്പ് തുടങ്ങിയത്. ആലുവ മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള 14 കിലോ മീറ്റര്‍ റോഡിലുള്ള കുഴികളാണ് അടയ്ക്കുക. റോഡ് പണിയില്‍ തൃപ്തരാകാതെ നാട്ടുകാര്‍ മുന്നിട്ടിറങ്ങി നിര്‍ദേശം നല്‍കുന്ന കാഴ്ചയാണ് പലയിടങ്ങളിലും കണ്ടത്. പലപ്പോഴും പ്രദേശവാസികള്‍ ഉദ്യോഗസ്ഥരോട് കലഹിച്ചു. കുഴി അടച്ചത് കൊണ്ട് ഫലമില്ലെന്നും പൂര്‍ണമായും ടാറിങ് നടത്തണമെന്നും ആവശ്യപ്പെട്ട് അന്‍വര്‍ സാദത് എം എല്‍ എ കെആര്‍എഫ്ബു ഓഫീസ് ഉപരോധിച്ചു.

മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം നടപടി ഉണ്ടാകുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. എന്നാല്‍ റോഡില്‍ റീ ടാറിംഗ് ഉടന്‍ തുടങ്ങുമെന്നും ആര്‍ക്കെങ്കിലും വീഴ്ച പറ്റിയെങ്കില്‍ സനന്ധിചെയ്യില്ലെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ ശാശ്വത പരിഹാരമാവുന്നത് വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം, കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി റോഡുകളില്‍ വീണ്ടും വിജലിന്‍സ് പരിശോധന ആരംഭിച്ചു. ആറ് മാസത്തിനിടെ ടാറിങ് പൂര്‍ത്തിയായ റോഡുകളിലാണ് ഓപ്പറേഷന്‍ സരള്‍ രാസ്ത എന്ന പേരിലെ പരിശോധന

Related posts:

Leave a Reply

Your email address will not be published.