മോദി പറഞ്ഞതുകേട്ടു, തീരുമാനം മാറ്റി നടി രാകുല്‍പ്രീത്
1 min readനടി രാകുല്‍പ്രീത് സിങ്ങ് വിവാഹിതയാകുന്നു. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്‌നാനിയാണ് വരന്‍. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഫെബ്രുവരി 22ന് ഗോവയില്‍ വച്ച് വിവാഹിതരാകാന്‍ പോകുന്ന രാകുല്‍പ്രീതും ജാക്കിയും ആദ്യം വിവാഹം വിദേശത്ത് നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി ആറു മാസത്തെ ആസൂത്രണവും നടത്തിയിരുന്നു. എന്നാല്‍ മാലദ്വീപ് വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ഇരുവരുടേയും തീരുമാനം മാറ്റുകയായിരുന്നു. മോദിയുടെ വാക്കുകള്‍ ശിരസാവഹിച്ച്, വിവാഹം വിദേശത്തുവച്ച് നടത്തുവാനുളള തീരുമാനം ഉപേക്ഷിച്ചു. സമ്പന്നനും സ്വാധീനമുള്ളവരുമായ കുടുംബങ്ങള്‍ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങള്‍ ആഘോഷമാക്കാന്‍ വിദേശത്ത് പോകാതെ ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. രാജ്യത്തോടുള്ള സ്‌നേഹവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഭാഗമാകാനുള്ള താരങ്ങളുടെ ആഗ്രഹവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് രാകുലിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോവയില്‍ നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുക്കുക. ശേഷം സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ റിസപ്ഷന്‍ നടത്തും.