അയോദ്ധ്യയില്‍ 500 വര്‍ഷത്തിന് ശേഷം സൂര്യവംശികള്‍ തലപ്പാവ് ധരിക്കും
1 min readഅയോദ്ധ്യയിലേക്കാണെല്ലാവരുടെയും ശ്രദ്ധ. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കൂട്ടരുണ്ട്. സുര്യവംശികള്‍. 500 വര്‍ഷത്തിന് ശേഷം അവര്‍ ഇനി തലപ്പാവ് അണിയും. തുകല്‍ ചെരിപ്പ് ധരിക്കും. അയോദ്ധ്യയില്‍ രാമക്ഷേത്രം വരുന്നതുവരെ തലമറയ്ക്കില്ലെന്ന് പ്രതിജഞയെടുത്തിരിക്കുകയായിരുന്നു സുര്യവംശി കുടുംബങ്ങള്‍. മുഗള്‍ അക്രമിയായ ബാബറിന്റെ നിര്‍ദ്ദേശ പ്രകാരം സൈന്യാധിപന്‍ മീര്‍ബാക്കിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം തകര്‍ത്തത്. സുര്യവംശി നേതാവായ ഠാക്കൂര്‍ ഗജ്‌സിംഗിന്റെ നേതൃത്വത്തിലാണ് ക്ഷത്രിയര്‍ ചെറുത്തുനില്പ് നടത്തിയത്. ഒടുവില്‍ അക്രമികള്‍ ക്ഷേത്രം തകര്‍ത്തപ്പോള്‍ സൂര്യവംശികള്‍ പ്രതിൃജ്ഞ ചെയ്തു. രാമജന്മഭൂമി സ്വന്തമാക്കുന്നതുവരെ തങ്ങള്‍ഇനി തലപ്പാവണിയില്ല, തുകല്‍ ചെരുപ്പ് ധരിക്കുകയുമില്ല. 22ന് പ്രാണപ്രതിഷ്ഠ നടക്കുന്നതോടെ അവര്‍ തലപ്പാവണിയുകയും തുകല്‍ചെരിപ്പ് ധരിക്കുകയും ചെയ്യും.