നടന്‍ കാര്യവട്ടം ശശികുമാര്‍
വിട പറഞ്ഞു.

1 min read

സിനിമ സീരിയല്‍ നടനും പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്ന നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് നടന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

1989ലാണ് കാര്യവട്ടം ശശികുമാര്‍ ആദ്യമായി സിനിമയില്‍ എത്തുന്നത്. കെ എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ക്രൈംബ്രാഞ്ച് ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് 1991 വരെ കെഎസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അഞ്ചോളം ചിത്രങ്ങളില്‍ ശശികുമാര്‍ വേഷമിട്ടു. ക്രൂരന്‍, ചുവപ്പുനാട, ജഡ്ജ്‌മെന്റ്, അപ്‌സരസ്സ്, നാഗം എന്നിവയാണ് ചിത്രങ്ങള്‍. 1991ല്‍ തുളസീദാസ് സംവിധാനം ചെയ്ത മിമിക്‌സ് പരേഡിലൂടെയാണ് മറ്റൊരു സംവിധായകന്റെ ചിത്രത്തിലേക്ക് കാര്യവട്ടം ശശികുമാര്‍ എത്തുന്നത്.

അഭയം, പോസ്റ്റ് ബോക്‌സ് നമ്പര്‍ 27, മാന്ത്രികച്ചെപ്പ്, രഥചക്രം, കുഞ്ഞിക്കുരുവി, ചെങ്കോല്‍, കമ്പോളം, വാര്‍ദ്ധക്യപുരാണം, കാട്ടിലെ തടി തേവരുടെ ആന, കുസൃതിക്കാറ്റ്, ആദ്യത്തെ കണ്‍മണി എന്നിവയാണ് കാര്യവട്ടം ശശികുമാര്‍ അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. മയൂരനൃത്തം എന്ന ചിത്രത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാര്യവട്ടം ശശി കുമാര്‍ പ്രവര്‍ത്തിച്ചിട്ടു

സിനിമ സീരിയല്‍ നടനും പ്രോഗ്രാം കോര്‍ഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശി ചേട്ടന്‍ അന്തരിച്ചു ..പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ..എല്ലാവരോടും സ്‌നേഹമായി പെരുമാറിയിരുന്ന ആള്‍ ..ഞാന്‍ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചുകൊണ്ടിരുന്ന ആള്‍ ..ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍ കട്ടപ്പനയില്‍ ആണ് ..ചേട്ടന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാന്‍ ഉള്ള ശ്രമത്തില്‍ ആയിരുന്നു ..അതിനു വേണ്ടി ഇന്നലെ തന്നെ പോസ്റ്റുകള്‍ പോയി തുടങ്ങിയിരുന്നു ..ആരുടേയും സഹായത്തിനു കാത്തു നില്‍ക്കാതെ ..ഒരുപാട് പേര്‍ക്ക് ഉപകാരിയായിരുന്ന ചേട്ടന്‍ യാത്രയായി ..എന്ത് പറയാന്‍ ..ഒന്നുമില്ലപറയാന്‍ ‘, എന്നാണ് അനുശേചനം അറിയിച്ചു കൊണ്ട് സീമ ജി നായര്‍ കുറിച്ചത്.

നടന്‍ ബാലാജി ശര്‍മ, സംവിധാകന്‍ മധുപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം.ബാദുഷ ഉള്‍പ്പെടെയുള്ളവരും ശശികുമാറിന് ആദരാഞ്ജലി രേഖപ്പെടുത്തി കുറിപ്പ് പങ്കുവച്ചു. ”എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖവും ടിപ് ടോപ് ഡ്രെസ്സിങ്ങും സ്‌നേഹം നിറഞ്ഞ സംഭാഷണങ്ങളും….. അതാണ് കാര്യവട്ടം ശശി ചേട്ടന്‍…. ഇനി ഓര്‍മകളില്‍…. അസുഖം ബാധിച്ചു കിടപ്പിലായി കഷ്ടപ്പെടുകയായിരുന്നു… ദൈവം അങ്ങ് വിളിച്ചു സഹായിച്ചത് പോലെ…. ആദരാഞ്ജലികള്‍ ശശിച്ചേട്ടാ….” ബാലാജി ശര്‍മ കുറിച്ചു.

പ്രിയപ്പെട്ട കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു… ആദരാഞ്ജലികള്‍ എന്ന് നടനും സംവിധായകനുമായ മധുപാലും കുറിച്ചു.

മലയാള സിനിമയില്‍ ഒട്ടേറെ നല്ല സിനിമകള്‍ നിര്‍മ്മിക്കുയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് കാര്യവട്ടം ശശികുമാര്‍. ക്രൂരന്‍, ജഡ്ജ്‌മെന്റ്, മിമിക്‌സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്‍മണി തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത മയൂരനൃത്തം എന്ന ചിത്രത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രൊഡ്യൂസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.