അമ്പതാം വയസില്‍ അച്ഛനായ സന്തോഷ; മകള്‍ക്കൊപ്പം തിരുപ്പതിയിലെത്തി അനുഗ്രഹം വാങ്ങി പ്രഭുദേവ
1 min readകുഞ്ഞുമായി ആദ്യമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് പ്രഭുദേവ
അടുത്തിടെയാണ് നടനും സംവിധായകനും ഡാന്‍സ് മാസ്റ്ററുമായ പ്രഭുദേവ വീണ്ടും അച്ഛനായത്. 2020 സെപ്റ്റംബറില്‍ ആയിരുന്നു ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപിസ്റ്റ് ഹിമാനിയുമായുള്ള പ്രഭുദേവയുടെ വിവാഹം. പ്രഭുദേവയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ ആയിരിക്കുകയാണ് ഇരുവരും എന്നാണ് വാര്‍ത്ത പുറത്തുവന്നത്.
‘അതെ, അത് സത്യമാണ്. ഈ പ്രായത്തില്‍ (50) ഞാന്‍ വീണ്ടുമൊരു അച്ഛന്‍ ആയിരിക്കുന്നു. ഏറെ സന്തോഷവും പൂര്‍ണ്ണതയും തോന്നുന്നു’എന്ന് പ്രഭുദേവ അന്ന് പറഞ്ഞിരിന്നു.
ഇപ്പോള്‍ ഇതാ ആദ്യമായി തന്റെ കുഞ്ഞുമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പ്രഭുദേവയും ഭാര്യ ഹിമാനിയും. തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വേണ്ടിയാണ് ഒരു മാസം പ്രായമായ കുഞ്ഞുമായി എത്തിയത്. തിരുപ്പതിയിലെ വിഐപി ക്യൂവില്‍ നിന്നാണ് പ്രഭുദേവയും ഭാര്യയും കുഞ്ഞും ദര്‍ശനം നടത്തിയത്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും ഇതിനകം വൈറലാണ്. കുഞ്ഞിന്റെ മുഖം ക്യാമറകളില്‍ കാണാത്ത വിധം തുണിയില്‍ മൂടിയാണ് പ്രഭുദേവയുടെ ഭാര്യ ഹിമാനി കുട്ടിയെ എടുത്തിരുന്നത്.
റംലത്ത് ആണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. 1995ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിലെ മൂന്നു മക്കളില്‍ മൂത്ത മകന്‍ കാന്‍സര്‍ ബാധിച്ച് 2008ല്‍ മരണപ്പെട്ടിരുന്നു. അതേസമയം സംവിധായകന്‍, നടന്‍, നര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം സിനിമകളില്‍ സജീവമാണ് പ്രഭുദേവ ഇപ്പോള്‍. സല്‍മാന്‍ ഖാന്‍ നായകനായ രാധെ ആണ് സംവിധാനം ചെയ്ത അവസാന ചിത്രം. ബഗീരയാണ് അഭിനയിച്ചതില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. നര്‍ത്തകന്‍ എന്ന നിലയില്‍ ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയ ഗോഡ്ഫാദറിലും പ്രഭുദേവ ശ്രദ്ധ നേടിയിരുന്നു.