മനോജ് കെ ജയന് പെട്രോൾ പമ്പിൽ ജോലി കിട്ടിയോ?
1 min read
എന്തു ചെയ്യാം, ലണ്ടനിൽ ഇങ്ങനെയൊക്കെയാണ്.
സോഷ്യൽ മീഡിയയിൽ സജീവമാണ് നടനും ഗായകനുമായ മനോജ് കെ ജയൻ. അദ്ദേഹം രണ്ടു ദിവസം മുമ്പ് ഇസ്റ്റാഗ്രാമിലിട്ട ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒരു പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിക്കുന്ന വീഡിയോ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. പെട്രോൾ അടിച്ചു കൊണ്ടിരിക്കുന്ന മനോജ് കെ ജയനു പിന്നിൽ തുള്ളിച്ചാടുന്ന മകനെയും വീഡിയോയിൽ കാണാം. എന്താണ് കാര്യമെന്നറിയാതെ അമ്പരന്നു പോയി വീഡിയോ കണ്ടവർ. പെട്രോൾ പമ്പിൽ ജോലി കിട്ടിയതല്ല, ലണ്ടനിൽ വന്നാൽ ഇതൊക്കെ, നമ്മൾ ചെയ്‌തേ പറ്റൂ എന്ന് താരം പറയുന്നുമുണ്ട്. ഹൈലി ഇൻഫ്‌ളെമിയബിൾ എന്ന അടിക്കുറിപ്പോടെയാണ് മനോജ് കെ ജയൻ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നമ്മുടെ നാട്ടിലേതുപോലെ പമ്പിൽ പെട്രോൾ അടിക്കാൻ ജോലിക്കാരുണ്ടാവില്ല. പണമടച്ച് നമുക്കാവശ്യമുള്ള പെട്രോൾ നിറച്ച് മടങ്ങാം. ഇതാണ് അവിടുത്തെ രീതി. കുടുംബവുമൊത്തുള്ള യാത്രയിലാണ് നടൻ ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറച്ചു നാളുകളായി ഭാര്യക്കും മക്കൾക്കുമൊപ്പം സ്‌കോട്ട്‌ലാൻഡിൽ അടിച്ചു പൊളിച്ചു നടക്കുകയാണ് മനോജ് കെ ജയൻ. ആളുകളെ കൊതിപ്പിക്കാനായി ഇടയ്ക്കിടെ ചില ഫോട്ടോകളാക്കെ പോസ്റ്റ് ചെയ്യും. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമുള്ള ചിത്രം മുൻപ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു അദ്ദേഹം.
https://www.instagram.com/reel/CvCWgNUAdvc/?utm_source=ig_web_button_share_sheet