ശബരിമല വിശേഷം : ശബരിമല ധർമ്മശാസ്താ ക്ഷേത്രം
1 min read
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം. മണ്ഡല-മകര വിളക്ക് കാലത്ത് എാറ്റവും കൂടുതൽ ഭക്തരെത്തുന്ന ക്ഷേത്രമാണിത്. 18 പടിയുള്ള തത്വസോപാനത്തോടുകൂടി പന്തളം രാജാവാണ് ക്ഷേത്രം നിർമ്മിച്ചത്. സമുദ്രനിരപ്പിൽ നിന്ന് എാകദേശം 480 മീറ്റർ ഉയരത്തിൽ 18 മലകൾക്കു നടുവിലായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 18 പടികൾ അയ്യപ്പന്റെ പൂങ്കാവനത്തിനു ചുറ്റുമുള്ള 18 മലകളെയാണ് പ്രതിനിധീകരിക്കുന്നത്. യോഗനിഷ്ഠയിലിരിക്കുന്ന ധർമ്മശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ഠ.
ശബരിമല പ്രതിഷ്ഠ പരശുരാമനും ആദ്യപൂജ അഗസ്ത്യനും നിർവഹിച്ചെന്ന് ഭൂതനാഥ വ്യാഖ്യാനത്തിൽ പരാമർശിക്കുന്നുണ്ട്.
പതിനെട്ടാം പടി പഞ്ചേന്ദ്രിയങ്ങളെയും അഷ്ടരാഗങ്ങളെയും ത്രിഗുണങ്ങളെയും ജ്ഞാനത്തെയുമെല്ലാം സൂചിപ്പിക്കുന്നു. മനസ്സിന്റെ ഈ അവസ്ഥകളെല്ലാം കീഴടക്കിയെത്തുമ്പോൾ ഈശ്വരസാക്ഷാത്കാരമായി.