കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് രാജ്യദ്രോഹം

1 min read

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് രാജ്യദ്രോഹക്കുറ്റമാണെന്ന് ബിജെപി പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ബാംഗ്ലൂരിലെ ഏജന്‍സി വഴി ഒന്നേകാല്‍ ലക്ഷം തിരിച്ചറിയല്‍ കാര്‍ഡുകളാണ് പാലക്കാട് കോണ്‍ഗ്രസ്സ് എംഎല്‍എ നിര്‍മ്മിച്ചിരിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന് മൊബൈല്‍ ആപ്പിന്റെ കൃത്യമായ തെളിവ് സഹിതം ഉന്നത നേതാക്കള്‍ക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തന്നെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മോദി സര്‍ക്കാര്‍ തിരഞ്ഞടുപ്പിനെ അട്ടിമറിക്കുന്നു എന്ന് വിദേശത്തുള്‍പ്പെടെ വ്യാജപ്രചാരണം നടത്തുന്ന രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ ചെയ്ത തീവ്രവാദകുറ്റത്തിന് കൂട്ട് നില്‍ക്കുകയാണ്. വിഡി സതീശനും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഗാര്‍ഗെയും കെസി വേണുഗോപാലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഇതിന് കൂട്ട് നില്‍ക്കുകയാണ്. അതില്‍ യാതൊരു അത്ഭുതവുമില്ല. കുറ്റം ചെയ്തവരേക്കാള്‍ ഗുരുതരമായ കുറ്റമാണ് ഇത്തരം പ്രവര്‍ത്തിയെ മൂടിവെച്ചത്. കോണ്‍ഗ്രസ്സ് ദേശീയ നേതാക്കന്മാര്‍ക്ക് ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും ഗൗരവമായ കുറ്റം ഉണ്ടായിട്ടും എന്തുകൊണ്ട് അന്വേഷണത്തില്‍ വീഴ്ച്ച ഉണ്ടാകുന്നു എന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

Related posts:

Leave a Reply

Your email address will not be published.