ശബരിമല വിശേഷം : പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം
1 min readശബരിമലയുടെ മൂലസ്ഥാനമെന്നു പറയാവുന്ന ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിലെ പന്തളത്തു സ്ഥിതി ചെയ്യുന്ന വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം. മണികണ്ഠന് നിത്യവും ധ്യാനത്തിൽ കഴിയാൻ പന്തളം രാജാവാണ് ശബരിമലയിൽ ക്ഷേത്രം നിർമ്മിച്ചത്. ശബരിമലയിൽ നിത്യപൂജയ്ക്ക് അവസരം ഇല്ലാത്തതിനു പരിഹാരമായി കൊട്ടാരത്തിൽ തന്നെ വലിയ കോയിക്കൽ ക്ഷേത്രം നിർമ്മിച്ചു. പന്തളം കൊട്ടാരത്തിന്റെ തൊട്ടടുത്ത് തന്നെയാണ് ഈ ക്ഷേത്രം. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഈ ക്ഷേത്രം നിർമ്മിച്ചത് പന്തളം രാജാവു തന്നെയാണ്.
ധർമ്മശാസ്താവിന്റെ സങ്കല്പമാണെങ്കിലും ഇവിടെ പ്രതിഷ്ഠയില്ല. സാളഗ്രാമമാണുള്ളത്. മകരവിളക്കിന് അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം ഇവിടെയാണ് സൂക്ഷിക്കുന്നത്. ഹരിഹരപുത്രനായ അയ്യപ്പൻ വളർന്നത് പന്തളം രാജാവിന്റെ മകനായിട്ടാണ്. അയ്യപ്പൻ ശൈശവവും യൗവനവും ചെലവഴിച്ച സ്ഥലമെന്ന നിലയിൽ ഭക്തർ ഇവിടെ ദർശനത്തിനായി എത്തുന്നു.