ആടുജീവിതം.. മലയാളത്തിന്റെ ലോറന്‍സ് ഓഫ് അറേബ്യ

1 min read

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് പൃഥ്വിരാജ് ബ്ലെസി സിനിമയായ ആടുജീവിതം. 8 വര്‍ഷക്കാലമെടുത്താണ് സിനിമയുടെ ഷൂട്ട് ചെയ്തത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യുന്ന പരിപാടിക്കിടെ പ്രശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് സിനിമയുടെ സംഗീതസംവിധായകനായ എ ആര്‍ റഹ്മാന്‍. മലയാളത്തിന്റെ ലോറന്‍സ് ഓഫ് അറേബ്യയായി മാറാന്‍ ആടുജീവിതത്തിന് സാധിക്കുമെന്നാണ് റഹ്മാന്‍ പറയുന്നത്. ഒരുപാട് കാലത്തിന് ശേഷമാണ് ഒരു മലയാള സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്നത്. യോദ്ധയ്ക്ക് ശേഷം ഫഹദ് ഫാസിലിനൊപ്പം മലയന്‍ കുഞ്ഞ് എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തു. പക്ഷേ ആടുജീവിതം അതിന് മുന്‍പേ തുടങ്ങിയ വര്‍ക്കാണ്. ബ്ലെസിക്കൊപ്പം വര്‍ക്ക് ചെയ്തതില്‍ സന്തോഷമുണ്ട്. ബെന്യാമിന്‍, പൃഥ്വിരാജ് അതുപോലെ സിനിമയ്ക്കായി പ്രവര്‍ത്തിച്ചവരെല്ലാവരും അവരുടെ ആത്മാവ് തന്നെ സിനിമയ്ക്കായി നല്‍കിയിട്ടുണ്ടെന്നും റഹ്മാന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.