കള്ള് ഷാപ്പിലെ തര്‍ക്കം, കോണ്‍ക്രീറ്റ് കട്ടയ്ക്ക് ഏറുകിട്ടിയ യുവാവ് മരിച്ചു; ഒളിവില്‍ പോയ പ്രതി പിടിയില്‍
1 min readകോട്ടയം പാലായില്‍ കളളുഷാപ്പിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ ചികില്‍സയിലിരിക്കെ മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. രണ്ടാഴ്ചയായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെയാണ് പാല പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ പൂവരണി ഇടമറ്റം സ്വദേശി അനീഷാണ് അറസ്റ്റിലായത്.
ഈ മാസം പതിനെട്ടിന് ഇടമറ്റം ചീങ്കല്ലേല്‍ ഷാപ്പിനു സമീപത്തു വച്ച് മദ്യപാനവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അനീഷ് നാട്ടുകാരനായ സുരേഷിനെ കോണ്‍ക്രീറ്റ് കട്ട കൊണ്ട് എറിഞ്ഞിട്ടിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ ഇരിക്കെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് സുരേഷ് മരിച്ചു. ഇതിനു പിന്നാലെയാണ് അനീഷ് ഒളിവില്‍ പോയത്. സുരേഷ് മരിച്ചതോടെ അനീഷിനെതിരെ പൊലീസ് മനപൂര്‍വമുളള നരഹത്യയ്ക്ക് കേസും ചുമത്തി.
അനീഷ് ഒളിവില്‍ പോയതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പൊലീസ് പ്രതിയ്ക്കായി അന്വേഷണം നടത്തിയത്. രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അനീഷിനെ അറസ്റ്റ് ചെയ്യുന്നത്. പാലാ ഡിവൈഎസ്പി എ.ജെ.തോമസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വാളയാറില്‍ നിയമം ലംഘിച്ച് 23 വയസ്സിന് താഴെയുള്ള യുവാക്കള്‍ക്ക് കള്ള് വിറ്റതിന് കള്ള് ഷാപ്പ് ലൈസന്‍സികള്‍ക്കും സെയില്‍സ് മാന്‍ കൃഷ്ണ കുമാറിനെതിരെയും കേസെടുത്തു. വാളയാറിലെ വട്ടപ്പാറ കള്ളുഷാപ്പിലുള്ളവര്‍ക്കെതിരെയാണ് കേസ്. കള്ളു കുടിക്കാനെത്തിയ 2 വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസുണ്ട്. കോയമ്പത്തൂരിലെ കോളേജ് വിദ്യാര്‍ത്ഥികളായ നന്ദകുമാര്‍, അഗതിയന്‍ എന്നിവരാണ് കള്ളുഷാപ്പിലെത്തിയത്.
മയക്കുമരുന്നിനേയും കള്ളിനേയും രണ്ടും രണ്ടായി കണ്ടാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലഹരിക്കെതിരെ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനെതിരായ വിമര്‍ശനങ്ങള്‍ക്കായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് പഴങ്ങള്‍, ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള അനുമതി ഏറെ ചര്‍ച്ചയായിരുന്നു.
മദ്യം നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ചട്ടം കഴിഞ്ഞ ദിവസമാണ് നിലവില്‍ വന്നത്. കേരളാ സ്‌മോള്‍ സ്‌കേല്‍ വൈനറി റൂള്‍സ് ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് ചട്ടം അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളില്‍ നിന്നും ധാന്യങ്ങളൊഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കാന്‍ സാധിക്കും.