ഭര്‍ത്താവിനൊപ്പം ഷോപ്പിങ്ങിനെത്തിയത്
മറ്റൊരു യുവതി; തെരുവില്‍വെച്ച്
കയ്യേറ്റം ചെയ്ത് ഭാര്യ
1 min read
സോഷ്യല്‍ മീഡിയയിലൂടെ ദിവസവും പലവിധത്തിലുള്ള വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ പലതും അപ്രതീക്ഷിത സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളാണ് എന്നതിനാല്‍ തന്നെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.
വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുന്ന കര്‍വാ ചൗത് എന്ന ഫെസ്റ്റിവലിന്റെ തിരക്കിനിടെ ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. ഹിന്ദു വിശ്വാസപ്രകാരം വിവാഹിതരായ സ്ത്രീകളാണ് കര്‍വാ ചൗത് കാര്യമായും കൊണ്ടാടുന്നത്. വലിയ ആഘോഷമായതിനാല്‍ തന്നെ തെരുവുകളെല്ലാം ഇതിന്റെ തിരക്കിലും സന്തോഷത്തിലുമായിരിക്കും.
ഇതിനിടെ തെരുവില്‍ മറ്റൊരു യുവതിക്കൊപ്പം ഭര്‍ത്താവ് ഷോപ്പിംഗിനെത്തിയത് കണ്ട ഭാര്യ ഇവരെ രണ്ടുപേരെയും കയ്യേറ്റം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. വ്യാപകമായ രീതിയിലാണിത് സോഷ്യല്‍ മീഡിയിയല്‍ പങ്കുവയ്ക്കപ്പെടുന്നത്.
ഭര്‍ത്താവുമായി ചില പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് വീട് വിട്ട് സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന സ്ത്രീ അവിചാരിതമായി റോഡില്‍ വച്ച് ഷോപ്പിംഗിനെത്തിയ ഭര്‍ത്താവിനെയും മറ്റൊരു യുവതിയെയും കാണുകയായിരുന്നു. ഇതോടെ ദേഷ്യപ്പെട്ട് ഇവരെ കയ്യേറ്റം ചെയ്യുകയായിരുന്നു ഇവര്‍. ഇവരുടെ അമ്മയും കൂടെയുണ്ടായിരുന്നു.
അമ്മയ്ക്ക് പുറമെ മറ്റ് ചില സ്ത്രീകളും ഇവര്‍ക്കൊപ്പം കയ്യേറ്റത്തിന് മുതിരുന്നത് വീഡിയോയില്‍ കാണാം. തിരക്കുള്ള സ്ട്രീറ്റില്‍ ആള്‍ക്കൂട്ടം കാണ്‍കെയാണ് കയ്യേറ്റം. ഭര്‍ത്താവിനെയും കൂടെയുള്ള യുവതിയെയും ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയുമാണ് ചെയ്യുന്നത്. ഇതില്‍ പുരുഷന് ആക്രമിക്കപ്പെടുന്നതോടെ കൂടെയുണ്ടായിരുന്ന യുവതി ഇടപെടാന്‍ ശ്രമിക്കുകയും ഇതിന് പിന്നാലെ ഇവര്‍ മര്ദ്ദിക്കപ്പെടുകയുമാണ് ചെയ്യുന്നത്.
അക്രമം കടയ്ക്ക് പുറത്ത് എന്ന് കച്ചവടക്കാരന് ഉറക്കെ വിളിച്ചുപറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ സംഭവം കണ്ട് വലിയ ആള്‍ക്കൂട്ടവും അവിടെയെത്തുന്നുണ്ട്. എന്തായാലും സിനിമാരംഗങ്ങള്‍ക്ക് സമാനമായ സംഭവം വലിയ രീതിയിലാണ് പ്രചരിക്കുന്നത്.
സംഭവത്തില്‍ രണ്ട് പക്ഷവും പിടിച്ച് അഭിപ്രായങ്ങളും എത്തിത്തുടങ്ങിയിട്ടുണ്ട്. വീട്ടുകാര്യങ്ങള്‍ ഈ രീതിയില്‍ പൊതുവിടങ്ങളില്‍ അല്ല തീര്‍ക്കേണ്ടത് എന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരുമുണ്ട്. അതേസമയം ഇവരുടെ മാനസികാവസ്ഥ പരിഗണിച്ച്. ഇതിനെയൊരു അപ്രതീക്ഷിതസംഭവമായി കണ്ട് പാകതയോടെ ഇതിനെ കൈകാര്യം ചെയ്യണമെന്നാണ് ചെറിയൊരു വിഭാഗം ആവശ്യപ്പെടുന്നത്.