വീട്ടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹം, മരണകാരണം വ്യക്തമല്ല,
1 min read
കോട്ടയം: കോട്ടയത്ത് വീട്ടിനുള്ളില്‍ അമ്മയുടെയും മകന്റെയും മൃതദേഹം. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. രാജമ്മയുടെയും സുഭാഷിന്റെയും മൃതദേഹങ്ങള്‍ ഇരുവരുടെയും കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. രാജമ്മ രോഗബാധിതയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ രാജമ്മയുടെ ഇളയ മകന് മധുവാണ് അമ്മയെ അനക്കമില്ലാതെ കണ്ടത്. തുടര്‍ന്ന് സുഭാഷിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേരും മരണപ്പെട്ടതായി കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം നടത്തും.