പുനലൂര്‍ മുന്‍ നഗരസഭ കൗണ്‍സിലറും ഭര്‍ത്താവും മരിച്ചു
1 min readകൊല്ലം: കൊല്ലം പുനലൂര്‍ കലയനാട് ജംഗ്ഷനില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. കലയനാട് ചൈതന്യ സ്കൂള്‍ പ്രിന്‍സിപ്പലും പുനലൂര്‍ മുന്‍ നഗരസഭ കൗണ്‍സിലറുമായ സിനി ലാലു (48), ഭര്‍ത്താവ് ലാലു (56) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തില്‍ വന്നിരുന്ന ദമ്പതികള്‍ നിയന്ത്രണം വിട്ട് ലോറിക്കിടയില്‍ പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.