കേരളത്തിൽ കോൺഗ്രസിൻ്റെ പതനം ആരംഭിച്ചു: കെ.സുരേന്ദ്രൻ

1 min read

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വി​ക​സ​ന അ​ജ​ണ്ട​യി​ൽ ആ​കൃ​ഷ്ട​രാ​യി എ​ല്ലാ സം​സ്ഥാ​ന​ത്തു നി​ന്നും ആ​ളു​ക​ൾ ബി​ജെ​പി​യി​ലേ​ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

കേ​ര​ള​ത്തി​ൽ എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​നും കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ളും ഈ ​തീ​രു​മാ​ന​മെ​ടു​ത്തു. ഇ​തെ​ല്ലാം കാ​ണി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ പ്ര​സ​ക്തി വ​ർ​ധി​ക്കു​ന്നു​വെ​ന്നാ​ണ്. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ​ത​നം ആ​രം​ഭി​ച്ചു.

കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​കും. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടു​കൂ​ടി കേ​ര​ള​ത്തി​ലും കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​കും. യ​ഥാ​ർ​ഥ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ​ത്തെ​യും മ​ത​തീ​വ്ര​വാ​ദ കൂ​ട്ടു​കെ​ട്ടി​നെ​യും അ​ഴി​മ​തി​യെ​യും നേ​രി​ടാ​ൻ ബി​ജെ​പി​യും എ​ൻ​ഡി​എ​യും മാ​ത്ര​മെ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു. അഭിമന്യുവിൻ്റെ കേസിൽ സിപിഎം- പോപ്പുലർ ഫ്രണ്ട് ധാരണ വ്യക്തമായിരിക്കുകയാണ്.

മോ​ദി​ജി ത​രം​ഗം രാ​ജ്യ​മാ​സ​ക​ലം അ​ല​യ​ടി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ഇ​ത് തു​ട​ക്കം മാ​ത്ര​മാ​ണ്. ഇ​പ്പോ​ൾ വി​മ​ർ​ശി​ക്കു​ന്ന പ​ല​രും നാ​ളെ ബി​ജെ​പി​യി​ലേ​ക്ക് വ​രാ​നു​ള്ള​ത്കൊ​ണ്ടാ​ണ് പ​ല​തും പ​റ​യാ​ത്ത​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts:

Leave a Reply

Your email address will not be published.