ഗവര്‍ണര്‍ പറഞ്ഞതെത്ര ശരി, SFI ക്രിമിനല്‍സ്
1 min readഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതൊക്കെ അക്ഷരം പ്രതി ശരിയാവുന്നു. രാത്രി പി.എഫ്.ഐയും പകല്‍ എസ്. എഫ്.ഐയും എന്ന് പറഞ്ഞ് അദ്ദേഹം നിലമേലില്‍ തന്നെ ആക്രമിക്കാന്‍ ചെന്ന sfi ക്കാരിലെ പി.എഫ്.ഐക്കാരുടെ പേര് സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹം SFI ക്രിമിനല്‍സ് എന്നാണ് വിളിച്ചത്. അവര്‍ വെറും സമരക്കാരല്ലേ എന്ന് ചിലര്‍ക്കെങ്കിലും അന്ന് സംശയം തോന്നിയിരിക്കാം. ഇപ്പോള്‍ മനസ്സിലായില്ലേ പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥിനെ മൂന്നുദിവസം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൊന്നു കെട്ടിത്തൂക്കിയ എസ്.എഫ്.ഐക്കാരുടെ ക്രൂരത പൂറത്ത് വന്നിരിക്കുന്നു. താലിബാനികളേക്കാള്‍ ഭീകരരാണ് ഇവരെന്ന വിവരമാണ് പുറത്തുവരുന്നത്. സ്വന്തം സഖാവായിരുന്നു ടി.പി.ചന്ദ്രശേഖരനെ വരെ 51 വെട്ട് വെട്ടികൊല്ലുന്ന ഭീകര സംഘമാണിത്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ക്രിമിനല്‍സ്. കേരളത്തിലെ ക്രിമിനല്‍സിനെ ചൂണ്ടിക്കാട്ടാനും ക്രിമിനല്‍സ് എന്നു തന്നെ വിളിച്ച് ഈ നരാധമന്മാരെ നേരിടാനും ഉത്തര്‍പ്രദേശില്‍ നിന്നൊരു ആരിഫ് മുഹമ്മദ് ഖാന്‍ വരേണ്ടിവന്നു. എന്തിനധികം പറയുന്നു 130 വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് ഒരു സഹപാഠിയെ തല്ലിക്കൊന്നുകെട്ടിത്തൂക്കിയപ്പോള്‍ അതുപുറത്തുപറയാന്‍ ധൈര്യമില്ലാത്തവരായി മലയാളി വിദ്യാര്‍ഥികള്‍ മാറിയിരിക്കുന്നു. ഈ ഭീരുത്വം കേരളീയരെ മുഴുവന്‍ ബാധിച്ചിരിക്കുന്നു. രാഷ്ട്രീയ വേഷമണിഞ്ഞ കൊടുംക്രിമിനല്‍സിനെ ‘ക്രിമിനല്‍സ് ‘എന്ന് വിളിക്കാനും മലയാളക്കരയ്ക്കു് പുറത്തുള്ളയാള്‍ വേണ്ടി വന്നു.