സംസ്ഥാന സർക്കാൽ പകൽ എസ്.എഫ്.ഐ.ക്കൊപ്പം, രാത്രിയിൽ പോപ്പുലർ ഫ്രണ്ടിനു വേണ്ടിയും
1 min readകേരളത്തിലെ ഇടതു സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി ഗവർണർ അരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ പിണറായി സർക്കാർ പകൽ എസ്.എഫ്.ഐക്കൊപ്പവും രാത്രിയിൽ പോപ്പുലർ ഫ്രണ്ടിനുവേണ്ടിയുമാണ് ്രപവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുഎപിഎ പ്രകാരം കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടുമായി കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിനു ബന്ധമുണ്ട്. പകൽസമയങ്ങളിൽ കേരള സർക്കാർ എസ്.എഫ്.ഐ.യുടെ ഒപ്പമാണ്. രാത്രിയിൽ പി.എഫ്.ന്നഐക്കു വേണ്ടി പണിയെടുക്കും. കേന്ദ്രസർക്കാർ എാജൻസികൾക്കും ഈ വിവരമറിയാം. ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
എനിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ 15 എസ്.എഫ്.ഐ പ്രവർത്തകരിൽ പകുതിയോളം പേരും സജീവ പി.എഫ്.ഐ വെളണ്ടിയർമാരാണ്. ഇതു പുതിയ കാര്യമല്ല. നിയമസഭയിലും ആരോപണങ്ങൾ ഉയർന്നിരുന്നു. കേരളത്തിലെ ജനങ്ങളും ഇക്കാര്യങ്ങൾ സംസാരിക്കാറുണ്ട്. എനിക്കെതിരെ കരിങ്കൊടി കാണിക്കുന്നവർ ശരിക്കും വിദ്യാർത്ഥികളാണോ എന്നതിൽ സംശയമുണ്ട്. ഗവർണർ പറഞ്ഞു. എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് ഗവർണർ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.