ഗവര്‍ണര്‍ വീണ്ടും ശൗര്യം തെളിയിച്ചു മുഖ്യമന്ത്രി നാടകക്കാരനാണെന്നും
1 min readതന്റെ കാറിനടുത്തേക്ക് കരിങ്കൊടിയുമായി വന്നാല്‍ താന്‍ കാറില്‍ നിന്നിറങ്ങുമെന്ന് പറഞ്ഞിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മട്ടന്നൂരില്‍ വീണ്ടും കാറില്‍ നിന്ന് പുറത്തേക്കിറങ്ങി. കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐക്കാരെ വെല്ലുവിളിക്കുകയും ചെയ്തു. കാറിലേക്ക് തിരികെ പോകണമെന്നു സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും അഭ്യര്‍ത്ഥിച്ചപ്പോള്‍ സമരക്കാരെ മാറ്റൂ എന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശം. വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം കാര്‍ മാര്‍ഗം വിമാനത്താവളത്തിലേക്ക് വരുന്നവഴിയിലാണ് മട്ടന്നൂരില്‍ വെച്ച് എസ്.എഫ്.ഐക്കാര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്.
ഗവര്‍ണര്‍ കടന്നുപോകുന്നതിന് അരമണിക്കൂര്‍ മുമ്പ് അവിടെയെത്തിയ 40 ഓളം എസ്.എഫ് ഐക്കാരെ തടയാന്‍ പോലീസ് തയ്യാറായില്ല. അവര്‍ സമരക്കാരെ വലയം ചെയ്ത് നിന്നു. ഗവര്‍ണര്‍ എത്തിയപ്പോഴേക്കും സമരക്കാര്‍ വലയം ഭേദിച്ച് കരിങ്കൊടി കാട്ടുകയും ചെയ്തു. എല്ലാം പോലീസിന്റെ സഹായത്തോടെ. ഗവര്‍ണര്‍ക്ക് സുരക്ഷ നല്‍കേണ്ട പോലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി തന്നെയാണ് സമരക്കാരെ പറഞ്ഞുവിടുന്നതെന്ന ഗവര്‍ണറുടെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു മട്ടന്നൂരില്‍ നടന്നത്. താന്‍ പറഞ്ഞതുപോലെ മുഖ്യമന്ത്രി നാടകമഭിനയിക്കുകയാണെന്ന് ഗവര്‍ണര്‍ തെൡയിക്കുകയും ചെയ്തു. താന്‍ ഒട്ടും തന്നെ പിന്മാറാന് തയ്യാറല്ല എന്ന് അദ്ദേഹം കാണിച്ചുകൊടുക്കുകയും ചെയ്തു.