‘അഞ്ചാം ക്ലാസുകാരന്റെ പ്രണയം, എന്നോട് കല്യാണം കഴിക്കാന്‍ ഇഷ്ടമാണെന്നു പറഞ്ഞു’!
1 min readപ്രേമലു ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മമിത നല്കിയ അഭിമുഖത്തില്‍ പ്രണയത്തെ കുറിച്ച് പറയുന്ന ഒരു വീഡിയോ വൈറലാവുകയാണ്. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് മമിത പറയുന്നതിങ്ങനെ. അഡ്മിറേഷന്റെ പുറത്തുള്ള ഒരു ക്രഷ് ആയിരുന്നു എനിക്ക്. അതിനേക്കാള്‍ രസം, എനിക്ക് കഥ പറഞ്ഞു തന്ന ചേച്ചിയുടെ ബോയ്ഫ്രണ്ട് ചേട്ടനെയാണ് ഞാന്‍ നോക്കികൊണ്ടിരുന്നത്.
അവര്‍ തമ്മില്‍ പ്രണയമായിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസിലായത്. ആ ചേച്ചിയെ ഇപ്പോഴും കണ്ടാല്‍ സംസാരിക്കുകയൊക്കെ ചെയ്യും ഞാന്‍. വലിയ കോണ്ടക്ട് ഒന്നും ഇല്ല എന്നേയുള്ളു. പിന്നെ ഞാന്‍ പ്ലസ് ടുവിനു പഠിക്കുമ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യന് എന്നോട് വന്നു പറഞ്ഞു ചേച്ചിയെ എനിക്ക് ഇഷ്ടമാണ്. കല്യാണം കഴിക്കാനും ഇഷ്ടമാണ് എന്നൊക്കെ. എനിക്ക് കുറച്ചു വയസ്സ് കുറവാണ് എന്നാലും നോക്കിയാലോ എന്നൊക്കെ എന്നോട് ചോദിച്ചു. അവന് ഇപ്പോഴിത് കാണുന്നുണ്ടെങ്കില്‍ ഉറപ്പായും ചിരിക്കും. അതില്‍ തെറ്റൊന്നും ഉണ്ടെന്നല്ല. ഇപ്പോഴത്തെ ജനറേഷന് അത്രയും ഫ്രീയാണ്. ആരോട് പ്രണയം തോന്നിയാലും അത് തുറന്നു പറയാന്‍ സാധിക്കും. മമിത പറഞ്ഞു